CRIMEKerala News

സ്ത്രീവിരുദ്ധ പരാമർശം കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിനെ അറസ്റ്റ് ചെയ്ത് കേസെടുക്കണം;കേരള കോൺഗ്രസ് (എം)

Keralanewz.com

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും കേരള കോൺഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ജോളി മടുക്കക്കുഴിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്‌ത സംഭവത്തിൽ കോട്ടയം ഡി.സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്‌ത്‌ നിയമനടപടിക്ക് വിധേയമാക്കണെന്ന് കേരള കോൺഗ്രസ് (എം) നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ. സാജൻ കുന്നത്ത്, വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Facebook Comments Box