Mon. May 6th, 2024

യുദ്ധം തുടങ്ങുന്നതിന് മുമ്പേ വാർ റൂം നഷ്ടപ്പെട്ട് കോൺഗ്രസ് .ഡല്‍ഹിയിലെ കോണ്‍ഗ്രസിന്‍റെ വാര്‍ റൂം ഒഴിയാന്‍ കേന്ദ്ര നിര്‍ദേശം

By admin Oct 12, 2023 #bjp #congress
Keralanewz.com

ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ വാര്‍ റൂമായി പ്രവര്‍ത്തിച്ചിരുന്ന ഡല്‍ഹിയിലെ കെട്ടിടം ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

വെള്ളിയാഴ്ചയ്ക്കകം കെട്ടിടം ഒഴിയണമെന്നാണ് നിര്‍ദേശം.

മുന്‍ രാജ്യസഭാ എംപി പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചിരുന്ന കെട്ടിടത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്. എംപിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയതെന്നാണ് വിശദീകരണം.

കോണ്‍ഗ്രസ് നയപരമായ തീരുമാനങ്ങള്‍ എടുത്തിരുന്ന സ്ഥലമാണ് വാര്‍ റൂം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അടക്കം നടക്കുന്നത് ഇവിടെയാണ്. ഇതിനിടെയാണ് കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയത്.

,അതേസമയം ഇത് രാഷ്‌ട്രീയമായ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. നവംബര്‍ അവസാനം വരെ ഇവിടെ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇത് നിരസിക്കുകയായിരുന്നു.

5 നിയമസഭകളിലേക്കും, ലോക്സഭയിലേക്കുമുള്ള ഇലക്ഷനുകൾ നടക്കാനിരിെക്കെ ഉണ്ടായ ഈ അപ്രതീക്ഷിത പ്രഹരം കോൺഗ്രസിനെ വിഷമ വൃത്തത്തിലാഴ്ത്തിയിരിക്കുകയാണ്.

Facebook Comments Box

By admin

Related Post