കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് പുതിയ ആബുലന്‍സ് വാങ്ങാന് 13.50 ലക്ഷം രൂപ അനുവദിച്ച് ജോസ് കെ മാണി എം പി .
കുറവിലങ്ങാട് :
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ ആബുലന്‍സിന്റെ ഉപയോഗ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പുതിയ ആബുലന്‍സ് വാങ്ങുന്നതിന് എം.പി. ഫണ്ടില്‍ നിന്നും 13.50 ലക്ഷം രൂപ ജോസ് കെ. മാണി എം.പി. അനുവദിച്ചു.
പുതിയ ആബുലന്‍സ് വാങ്ങുവാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി. കുര്യന്‍ കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി മാണി എന്നിവര്‍ ജോസ് കെ. മാണിക്കു നിവേദനം നല്കിയിരുന്നു. എം.പി. ഫണ്ട് വിനിയോഗിച്ച് ആബുലന്‍സ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പില്‍ നിന്നും പുതിയ ആബുലന്‍സ് വാങ്ങുന്നതിന് പര്‍ച്ചസ് ഓര്‍ഡര്‍ നല്കിയതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി. കുര്യന്‍ അറിയിച്ചു
Facebook Comments Box