Fri. Apr 26th, 2024

സംസ്ഥാനത്ത് തീവ്രവാദ സ്ലീപ്പര്‍സെല്ലുകളുടെ സാന്നിധ്യമുണ്ടെന്ന മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി നിലനില്‍ക്കെ താലിബാന്‍ അനുകൂലികളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍‌

By admin Aug 28, 2021 #news
Keralanewz.com

കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവാദ സ്ലീപ്പര്‍സെല്ലുകളുടെ സാന്നിധ്യമുണ്ടെന്ന മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി നിലനില്‍ക്കെ താലിബാന്‍ അനുകൂലികളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍‌.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ന്‍,താ​ലി​ബാ​ന്‍ പോ​സ്റ്റു​ക​ളി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന ക​മ​ന്‍റു​ക​ളും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​പ്ര​കാ​രം ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ള്‍ താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ മ​റ്റു പൊ​തു​വേ​ദി​ക​ളി​ലോ പ​രാ​മ​ര്‍​ശം ന​ട​ത്തി​യാ​ല്‍ അ​ക്കാ​ര്യം വി​ശ​ദ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം എം​എ​ല്‍​എ​യ്ക്ക് താ​ലി​ബാ​ന്‍ അ​നു​കൂ​ലി​ക​ളു​ടെ പേ​രി​ല്‍ വ​ന്ന ഭീ​ഷ​ണി​ക്ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടും താ​ലി​ബാ​ന്‍ അ​നു​കൂ​ലി​ക​ളാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ള്‍​സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ ഡോ​മും സൈ​ബ​ര്‍ സെ​ല്ലും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ട്ട​തി​ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഗു​വാ​ഹ​ത്തി​യി​ല്‍ മാ​ത്രം 20 ഓ​ളം പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഐ​എ​സ് അ​നു​കൂ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളു​ള്ള നി​ര​വ​ധി പേ​ര്‍ സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​യു​ണ്ടെ​ന്നാ​ണ് ഇ​ന്റ​ലി​ജ​ന്‍​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

ഇ​വ​ര്‍​ക്ക് ര​ഹ​സ്യ​പി​ന്തു​ണ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്നു​ണ്ട്.

എം​എ​ല്‍​എ​യ്ക്ക് നേ​രെ​യു​ള്ള ഭീ​ഷ​ണി

താ​ലി​ബാ​ന്‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ മു​ന്‍ മ​ന്ത്രി​യും മു​സ്ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ല​ഭി​ച്ച​ത്.

ക​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി അ​നു​മ​തി​യോ​ടെ ഇ​ന്ന​ലെ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എ​സ്‌​ഐ കൈ​ലാ​സ് നാ​ഥി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ​ത്തെ കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നേ​ര​ത്തെ ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ക​ത്തി​ന് പി​ന്നി​ല്‍ അ​ഭ്യ​സ്ത​വി​ദ്യ​ര്‍

എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ​യ്ക്ക് അ​യ​ച്ച ഭീ​ഷ​ണി​ക്ക​ത്തി​ന് പി​ന്നി​ല്‍ അ​ഭ്യ​സ്ത​വി​ദ്യ​രാ​വാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ക​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന വ​രി​ക​ളും മ​റ്റും ഇ​തി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്.

താ​ലി​ബാ​നെ​തി​രാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​ത്ര​യും വേ​ഗം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ജോ​സ​ഫ് മാ​ഷാ​വാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും അ​യാ​ളു​ടെ അ​വ​സ്ഥ ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. താ​ലി​ബാ​ന്‍ ഒ​രു വി​സ്മ​യം എ​ന്ന പേ​രി​ലാ​ണ് ക​ത്ത​യ​ച്ച​ത്.

2010 ലാ​ണ് മ​ത​നി​ന്ദ ആ​രോ​പി​ച്ച് തീ​വ്ര​നി​ല​പാ​ടു​ള്ള​വ​ര്‍ തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ പ്രൊ​ഫ.​ടി.​ജെ.​ജോ​സ​ഫി​ന്റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ​ത്.

ഇ​തേ​കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​ഞ്ഞ​യാ​ളാ​ണ് ക​ത്ത​യ​ച്ച​ത്. കൂ​ടാ​തെ സ​മൂ​ഹ​മാ​ധ്യ​മം പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​തു​മാ​യ ആ​ളാ​ണ് ക​ത്തി​ന് പി​ന്നി​ലു​ള്ള​ത്.

കൈ​യ​ക്ഷ​ര​ത്തി​ലൂ​ടെ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ത്ത് ടൈ​പ്പ് ചെ​യ്ത് അ​യ​ച്ച​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം ന​ട​ന്ന​താ​യു​മാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

സം​ശ​യ​മു​ന​യി​ലേ​ക്ക് …

തീ​വ്ര​വ്ര​നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടേ​യും പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും പ​ങ്കി​നെ കു​റി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്.

മു​സ്ലീം വി​രു​ദ്ധ​ത​യു​ടെ പേ​രി​ലാ​ണ് എം​എ​ല്‍​എ​യ്ക്കു​ള്ള ഭീ​ഷ​ണി​ക്ക​ത്ത് വ​ന്ന​ത്. അ​തി​നാ​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ലെ തീ​വ്ര​നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​രാ​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം സം​ശ​യ​മു​ന​യി​ല്‍ നി​ര്‍​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​മു​ള്ള മ​റ്റ് വി​ഭാ​ഗ​ക്കാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ക​ത്തെ​ഴു​താ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

അ​തി​നാ​ല്‍ പി​ന്നി​ലു​ള്ള​വ​രു​ടെ പ​ശ്ചാ​ത്ത​ലം ഏ​തെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ല.

കൂ​ടാ​തെ മു​സ്ലീം ലീ​ഗി​നു​ള്ളി​ല്‍ ഹ​രി​ത വി​വാ​ദം നി​ല​നി​ല്‍​ക്കെ വി​ഷ​യ​ത്തി​ല്‍ നി​ന്ന് ശ്ര​ദ്ധ​മാ​റ്റാ​നാ​യി ഭീ​ഷ​ണി​ക്ക​ത്ത് അ​യ​ച്ച​താ​ണോ​യെ​ന്ന സം​ശ​യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്

Facebook Comments Box

By admin

Related Post