EDUCATIONKerala News

രാമപുരം കോളജിൽ ക്യാമ്പസ് ടൂർ പ്രോഗ്രാം നടത്തി.

Keralanewz.com

പാലാ / രാമപുരം:

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് മെയ്‌ 23 ന് സംഘടിപ്പിച്ച ക്യാമ്പസ്‌ ടൂർ പ്രോഗ്രാം കോളേജ് മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനുമുള്ള അവസരമായി പ്രോഗ്രാം മാറി. പ്രോഗ്രാമിനോടാനുബന്ധിച്ചു കോളേജ് ക്യാമ്പസ്, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കുന്നതിനും, കോളേജിൻ്റെ സാങ്കേതിക സൗകര്യങ്ങൾ (കംപ്യൂട്ടർലാബ്, ഇലക്ട്രോണിക്സ് ലാബ്, ബയോടെക്നോളജി ലാബ്, ലാംഗ്വേജ് ലാബ്,ലൈബ്രറി) തുടങ്ങിയവയെല്ലാം നേരിൽ കണ്ട് മനസിലാക്കുന്നതിനുമുള്ള അവസരമൊരുക്കി.ഒപ്പം വിദ്യാർത്ഥികളുടെ അഭിരുചികൾ മനസ്സിലാക്കി പഠനമേഖലകളും തൊഴിൽ സാധ്യതകളും തിരഞ്ഞെടുക്കുന്നതിനായി വിദഗ്ദർ നയിക്കുന്ന കരിയർ കൗൺസിലിംഗും നടത്തപ്പെട്ടു.

പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ,വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി,സിജി ജേക്കബ്,അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് കൊച്ചുപറമ്പിൽ,പ്രകാശ് ജോസഫ്,വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

Facebook Comments Box