EDUCATIONKerala News

രാമപുരം കോളജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു.

Keralanewz.com

രാമപുരം, പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) സംയുക്ത ആഭിമുഖ്യത്തിൽ ‘പരിസ്ഥിതി സംരക്ഷണവും പരിരക്ഷയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു.മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തിയ പ്രോഗ്രാമിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോർഡിനേറ്റർ രഞ്ജൻ മാത്യു വർഗീസ് മനുഷ്യനും ആവാസ വ്യവസ്ഥയ്ക്കും മൈക്രോ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റി സെമിനാർ നയിച്ചു.കോളേജ് മാനേജർ വെരി റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ചൻ,കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,വകുപ്പ് മേധാവി സിജു തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .പഞ്ചായത്തംഗം മനോജ് സി ജോർജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് കൊച്ചു പറമ്പിൽ, പ്രകാശ് ജോസഫ്,അദ്ധ്യാപകരായ സാന്ദ്ര ആൻ്റണി, ഐഡ ഇമ്മാനുവൽ, സൈമൺ ബാബു, ഷെറിൻ മാത്യൂ. വിദ്യാർഥി പ്രതിനിധികളായ ആൻ മരിയ സെബാസ്റ്റ്യൻ, അഭിരാമി സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Facebook Comments Box