ജൂലൈ 9 ന് ദേശീയ പണിമുടക്ക്, പ്രധാന ആവശ്യങ്ങള്‍ ഇവയൊക്കെ.
തിരുവനന്തപുരം: സി ഐ ടി യു ഉള്‍പ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 9 ദേശീയ പൊതു പണിമുടക്ക് നടത്തുന്നു.
ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു പണിമുടക്ക് ആക്കി ഇതിനെ മാറ്റാനാണ് യൂണിയനുകള്‍ ലക്ഷ്യമിടുന്നത് എന്നാണ് വിവരം.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരെയാണ് ഈ പണിമുടക്ക് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മെയ് 20 നാണ് നേരത്തെ പണിമുടക്ക് നിശ്ചയിച്ചിരുന്നത് എങ്കിലും ചില സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത് മാറ്റി വയ്ക്കുകയും ജൂലൈ 9 ന് നടത്താൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
പ്രധാന ആവശ്യങ്ങള്‍
പുതിയ ലേബർ കോഡുകള്‍ പിൻവലിക്കുക
മിനിമം വേതനം വർദ്ധിപ്പിക്കുക
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക
കമ്ബനികള്‍ക്ക് അനുകൂലമായി ലേബർ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരെ ശബ്ദമുയർത്തുക..
ആരെല്ലാം അണിചേരും
വ്യാവസായിക തൊഴിലാളികള്‍ക്ക് പുറമെ കർഷകർ, കർഷക തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, നിർമ്മാണ തൊഴിലാളികള്‍, ആശാ വർക്കർമാർ, ഹോസ്റ്റല്‍ ജീവനക്കാർ, തുടങ്ങി വിവിധ മേഖലയിലുള്ള തൊഴിലാളികളോട് പണിമുടക്കില്‍ പങ്കെടുക്കാനും വിജയിപ്പിക്കാനും യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.