സ്കൂള്‍ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയില്‍ ഇല്ല; കോടതി നിര്‍ദ്ദേശപ്രകാരം എടുത്ത തീരുമാനം’; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഒരുതവണകൂടി വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നല്‍കി. അധ്യാപക സംഘടനയുമായുള്ള യോഗത്തില്‍ ആറാമത്തെ അജണ്ടയായിട്ടാണ് സ്കൂള്‍ സമയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയ്ക്ക് എടുത്തത്.
ലീഗ് അനുകൂല അധ്യാപക സംഘടന സ്കൂള്‍ സമയമാറ്റത്തെ രൂക്ഷമായ വിമർശിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരം എടുത്ത തീരുമാനമാണ്. എന്തെങ്കിലും ബദല്‍ നിർദ്ദേശമുണ്ടെങ്കില്‍ നല്‍കാനും അധ്യാപകരോട് മന്ത്രി പറഞ്ഞു. അക്കാദമി കലണ്ടറിന് അംഗീകാരം നല്‍കുന്നതിനോടൊപ്പം ഈ വർഷത്തെ കലോത്സവം തൃശ്ശൂർ ജില്ലയില്‍ നടത്താനും തീരുമാനിച്ചു.
Facebook Comments Box