ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കില്‍ എയര്‍ലിഫ്റ്റിങ്
തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബിയുടെ തകരാറുകള് പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്സ്പോര്ട്ട് വിമാനമായ എയര്ബസ് 400 മടങ്ങി
തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയര് ബസില് തിരിച്ചു മടങ്ങി.
17 പേരുടെ വിദഗ്ധ സംഘമാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില് ചരക്ക് വിമാനത്തില് യുദ്ധവിമാനത്തിന്റെ ചിറകുകള് അഴിച്ചു മാറ്റി ട്രാന്സ്പോര്ട്ട് വിമാനത്തില് ബ്രിട്ടനിലേക്ക് കൊണ്ടുപോകും.
കേരളതീരത്തു നിന്ന് 100 നോട്ടിക്കല് മൈല് അകലെ വിമാനവാഹിനി കപ്പലില് നിന്ന് പറന്നുയര്ന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന്
പ്രതിസന്ധി സൃഷ്ടിച്ചത്.
ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവില് ഇന്ത്യന് പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് അടിയന്തര ലാന്ഡിങ് നടത്തേണ്ടി വന്നു. ഇന്ധനം കുറഞ്ഞതിനെത്തുടര്ന്ന് ഇന്ധനം നിറച്ചു. ഞായറാഴ്ച പറന്നുയരാന് തീരുമാനിച്ചെങ്കിലും യന്ത്ര തകരാര് കാരണം സാധിച്ചില്ല. വിമാനത്തിന്റെ പരിഹരിച്ചു തിരികെ കൊണ്ടു പോകാന് ബ്രിട്ടീഷ് കപ്പലില് നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തി. എന്നാല് സാങ്കേതിക തകരാര് പരിഹരിക്കാന് ആയിട്ടില്ല.