Kerala NewsPolitics

ജോസ് കെ മാണിയുടെ പൂഴിക്കടകനിൽ അടി തെറ്റി യുഡിഎഫ് . ചെയർമാൻ്റെ വാക്കുകൾ ഏറ്റെടുത്ത് അണികൾ . സോഷ്യൽ മീഡിയയിൽ സൈബർ പോരാളികളുടെ ആറാട്ട്.

Keralanewz.com

കോട്ടയം :കഴിഞ്ഞ കുറെ ദിവസങ്ങളായി ചാനലുകളായ ചാനലുകളും, പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും ജോസ് കെ മാണിയെ യും കേരള കോൺഗ്രസ് (എം)നെയും നിലത്തുനിർത്താതെയുള്ള അപവാദപ്രചരണങ്ങൾ ആയിരുന്നു നടന്നിരുന്നത്.ജോസ് കെ മാണിയും കൂട്ടരും യുഡിഎഫിൽ പോകും.അതല്ല ജോസ് പ്രമാണിയെ ഉപേക്ഷിച്ചു 5 എംഎൽഎമാർ യുഡിഎഫിൽ പോകും.ജോസ് കെ മാണി തിരുവമ്പാടിയിൽ മത്സരിക്കുന്നു,കടുത്തുരുത്തിയിൽ മത്സരിക്കുന്നു,ഇടുക്കിയിൽ മത്സരിക്കുന്നു,എന്ന് വേണ്ട ഇതുവരെ വ്യാജന്മാരുടെ ആറാട്ടായിരുന്നു നടന്നിരുന്നത്.

എന്നാൽ ജോസ് കെ മാണിയുടെ ഒറ്റ ഫേസ്ബുക്ക് കുറിപ്പോടെ യുഡിഎഫിന്റെ എല്ലാ വ്യാജ പ്രചാരണങ്ങളും ബ്രിട്ടന്റെ യുദ്ധവിമാനം പോലെ തകർന്നടിഞ്ഞിരിക്കുകയാണ്.

മന്ത്രി റോഷി അഗസ്റ്റിനും , എം എൽ എ മാരും പോസ്റ്റ് ഷെയർ ചെയ്തതോടെ അണികളും ആവേശത്തോടെ പോസ്റ്റ് ഷെയർ ചെയ്യുകയാണ്.

ജോസ് കെ മാണിയുടെ പോസ്റ്റിന് ഇപ്പോൾ തന്നെ ആയിരത്തിലധികം ഷെയറുകളും കമൻ്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

കുറെ മാസങ്ങളായി നിർജീവമായിരുന്ന കേരള കോൺഗ്രസിൻ്റെ സൈബർ പോരാളികളെല്ലാം സട കുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ചിത്രം വെച്ച് ചെയ്ത പോസ്റ് സി പി എം സൈബറിടങ്ങളും ഏറ്റെടുത്തതോടെ ഏതാനും മാസങ്ങളായി നടന്നു വരുന്ന ഏകപക്ഷീയമായ ആക്രമണത്തിൻ്റെ മുന തന്നെ ഒടിഞ്ഞു പോയിരിക്കുകയാണ്.
പോസ്റ്റിനടിയിൽ വരുന്ന കമൻ്റുകൾ എല്ലാം തന്നെ കോൺഗ്രസിനെതിരെയും എൽഡിഎഫിനെ പ്രകീർത്തിച്ചു കൊണ്ടുമാണ്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപവും ലിങ്കും ചുവടെ ചേർക്കുന്നു.

https://www.facebook.com/share/p/1CUe6pMSB9/

മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നു. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണ്.

മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം)ശ്രദ്ധയില്‍ പ്പെടുത്തിയതിനെത്തുടര്‍ന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവണ്‍മെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളുന്നു. മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപൊകും. കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം.

Facebook Comments Box