Sat. Apr 20th, 2024

കേരളാ കോൺഗ്രസ്സ് (എം) ന്റെ ജനകീയാടിത്തറ വിപുലീകരിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

By admin Aug 29, 2021 #news
Keralanewz.com

തൊടുപുഴ: കേരളാ കോൺഗ്രസ്സ് (എം) ൻ്റെ ജനകീയാടിത്തറ വിപുലീകരിക്കുന്നതിനായി പാർട്ടിയിലേക്ക് കൂടുതൽ ആളുകൾക്ക് കടന്നു വരുന്നതിനും സംഘടനാപ്രവർത്തനം സജീവമാക്കി തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്നതിനും  മെമ്പർഷിപ്പ് മാസാചരണം സംഘടിപ്പിക്കുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തൊടുപുഴയിൽ ചേർന്ന കേരളാ കോൺഗ്രസ്സ്  (എം) നിയോജക മണ്ഡലം ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗ ബഹുജന സംഘടനകൾ രൂപീകരിക്കുവാനും പാർട്ടിയുടെ അടിസ്ഥാന ഘടകമായ വാർഡുതല കമ്മിറ്റികൾ രൂപീകരിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും പാർട്ടി സ്റ്റീയറിങ് കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്

കേരളാ കോൺഗ്രസ്സ് (എം) ന് ഇനി ജംബോ കമ്മിറ്റികൾ ഉണ്ടാകില്ല. അധ്വാനവർഗ സിദ്ധാന്തം എന്ന പ്രത്യയശാസ്ത്രത്തിലൂന്നി  സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ സജ്ജമാക്കുന്നതിന്  പാർട്ടി ചെയർമാൻ  ജോസ് കെ മാണിയെ സ്റ്റീയറിങ് കമ്മറ്റി അധികാരപ്പെടുത്തിയിട്ടുണ്ട്. എൽഡിഎഫ്  സർക്കാരിന്റെ ഭരണ നേട്ടം ജനങ്ങളിൽ എത്തിക്കുവാനുഉള്ള സന്ദേശവാഹകരായി ഓരോ കേരള കോൺഗ്രസ് എം പ്രവർത്തകനും മാറണം. അഴിമതി മുക്തവും സുതാര്യവുമായ  ഭരണ നിർവഹണം സർക്കാരിൻറെ മുഖമുദ്രയാണ്. കോവിഡ് പ്രതിസന്ധി ഉയർത്തുന്ന വെല്ലുവിളിക്കിടയിലും വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാർ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം എന്നത് ജലവിഭവ വകുപ്പിന്റെ പ്രഖ്യാപിത കാഴ്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി വരുന്ന ഒരു വർഷത്തെ പ്രവർത്തന കർമപരിപാടികൾ പ്രഖ്യാപിച്ചു. സംഘടന പ്രവർത്തനം സംബന്ധിച്ച് പാർട്ടി ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാലും സ്റ്റിയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേലും ക്ലാസുകൾ നയിച്ചു

നേതാക്കളായ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ,കുര്യാച്ചൻ പൊന്നാമറ്റം, മധു നമ്പൂതിരി,ജോസി വേളാഞ്ചേരി,അംബിക ഗോപാലകൃഷ്ണൻ,ലാലി ജോസി, ജോയ് മേക്കുന്നേൽ, സണ്ണി പിണക്കാട്ട്,പി.ജി ജോയ്, ജോസ് ഈറ്റക്കകുന്നേൽ,സാൻസൻ അക്കകാട്ട്, ജോർജ് പാലക്കാട്ട് ജോൺസ് നന്ദളത്ത്, തോമസ് കിഴക്കേ പറമ്പിൽ, തോമസ് വെളിയത്ത് മാലി, ജോഷി കൊന്നക്കൽ, തോമസ് മൈലാടൂർ, ജിബോയ്ച്ചൻ വടക്കൻ,  ഷിജു പൊന്നാമറ്റം,  ബെന്നി വാഴചാരിക്കൽ, ജിജി വാളിയം പ്ളാവൻ, സ്റ്റാൻലി  കീത്താപ്പിള്ളിൽ ,ജോജൊ അറയ്ക്കക്കണ്ടം, ഡിൽസൺ സെബാസ്റ്റ്യൻ, ജോസ് മാറാട്ടിൽ, ജിജോ കഴിക്കചാലിൽ, ജോസ് മഠത്തിനാൽ, പത്രോസ് അഞ്ചിരി, ജോസ് ഒട്ടക്കൽ, സ്റ്റീഫൻ ചേരിയിൽ, റോയിസൺ കുഴിഞ്ഞാലിൽ, ജെഫിൻ കൊടുവേലി,ജോമി കുന്നപ്പള്ളി, കെവിൻ ജോർജ്, ബെന്നി പാണ്ടിയമാക്കൽ, എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post