Thu. May 2nd, 2024

ജാമ്യം കിട്ടാനായി സ്ത്രീകള്‍ ‘തിരുമ്മി’; പൊലീസുകാരന്റെ പണി പോയി

By admin Apr 30, 2022 #news
Keralanewz.com

സഹര്‍സ (ബിഹാര്‍): ബാലികയെ പീഡിപ്പിച്ച പ്രതിയുടെ ബന്ധുക്കളായ 2 വനിതകള്‍ പൊലീസുകാരന്റെ കഴുത്തും തോളും പുറവും തിരുമ്മിക്കൊടുക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ദര്‍ഹട്ട ഔട്ട്‌പോസ്റ്റിലെ ശശിഭൂഷണ്‍ സിന്‍ഹ എന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.


ഒരു സ്ത്രീ തിരുമ്മുകയും രണ്ടാമത്തെയാള്‍ അടുത്തിരിക്കുകയും ചെയ്യുന്ന അര മിനിറ്റ് വിഡിയോ ആണ് വൈറല്‍ ആയത്. പ്രതിക്കു ജാമ്യം കിട്ടാനായി സഹായം തേടി എത്തിയതായിരുന്നു സ്ത്രീകള്‍. ‘പാവങ്ങളായ 2 സ്ത്രീകളെ ഞാന്‍ അങ്ങോട്ട് കുറച്ചു പണവുമായി അയയ്ക്കുകയാണ്. അവരെ സഹായിക്കണം. അവര്‍ക്കായി എന്റെ പോക്കറ്റില്‍ നിന്നു മാത്രം 10,000 രൂപ ചെലവായിട്ടുണ്ട്’ എന്ന് അഭിഭാഷകനെന്നു കരുതുന്ന ആരോടോ പൊലീസുകാരന്‍ സംസാരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം

Facebook Comments Box

By admin

Related Post