Fri. Apr 26th, 2024

ഫാ. റോയി മാത്യു വടക്കേലും സംഘവും സഞ്ചരിച്ച കാർ മട്ടന്നൂരിൽ വച്ച് അപകടത്തിൽ പെട്ടു ഒപ്പമുണ്ടായിരുന്ന ബ്രദർ തോമസുകുട്ടി കുറ്റിക്കാട്ട് മരണമടഞ്ഞു, മറ്റ് നാലുപേർ പരിക്കുകളോടെ ആശുപത്രിയിൽ

By admin Aug 30, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ നല്ല സമറയാൻ ആശ്രമത്തിന്റെ ഡയറക്ടറും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗംവും കാഞ്ഞിരപ്പള്ളി രൂപതാ വൈദികനുമായ ഫാ റോയി മാത്യു വടക്കേലും സംഘവും സഞ്ചരിച്ചിരുന്ന കാർ കണ്ണൂർ മട്ടന്നൂരിൽ വച്ച് അപകടത്തിൽ പെട്ടു. അപകടത്തിൽ ആശ്രമത്തിലെ റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ട് (25) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞു. മറ്റു നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കാറാണ് മട്ടന്നൂർ പത്തൊൻപതാം മൈലിൽ, മലബാർ സ്കൂളിന് സമീപം രാവിലെ ഒൻപതരയോടെ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിൻ ബസ് വന്ന് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഫാ റോയി വടക്കേൽ (53), സിസ്റ്റർ ട്രീസ (58) എന്നിവരെ മട്ടന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫാ.റോയി മാത്യു വടക്കേൽ, അജി മറ്റപ്പള്ളിൽ, ഷാജികുന്നക്കാട്ട്, സി. ട്രീസാ SH, ബ്രദർ തോമസുകുട്ടി കുറ്റിക്കാട്ട് എന്നിവരായിരുന്നു അപകടത്തിൽ പെട്ട വാഹനത്തിൽ സഞ്ചരിച്ചിരുന്നത്

Facebook Comments Box

By admin

Related Post