Sun. May 5th, 2024

പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്ന്നദൃശ്യങ്ങൾ പ്രചരിപ്പിക്കും ; വീട്ടമ്മയുടെ പരാതിയിൽ പാലക്കാട് സ്വദേശികൾ അറസ്റ്റിൽ

By admin Aug 30, 2021 #news
Keralanewz.com

കൊച്ചി : വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങൾ കയ്യിലുണ്ടെന്നും പണം തന്നില്ലെങ്കിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ പ്രഭിൻ, സുധർമ്മൻ എന്നിവരാണ് അറസ്റ്റിലായത്

നഗ്ന്നദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപയാണ് പ്രതികൾ വീട്ടമ്മയോട് ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ പെട്ടെന്ന് വേണമെന്നും ബാക്കി പണം പിന്നീട് മതിയെന്നും പ്രതികൾ വീട്ടമ്മയോട് പറഞ്ഞിരുന്നു. എന്നാൽ വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ നിർദേശമനുസരിച്ച് പണവുമായി നെടുമ്പാശേരിയിൽ വരാമെന്ന് പ്രതികളെ അറിയിക്കുകയും പണം വാങ്ങാനെത്തിയ പ്രതികളെ പോലീസ് തന്ത്രപൂർവ്വം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു

സോഷ്യൽ മീഡിയ വഴി വീട്ടമ്മയുടെ ഫോൺ നമ്പർ കൈക്കലാക്കിയ പ്രതികൾ മിസ് കോളിലൂടെ ബന്ധമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. അത് നടക്കാതെ വന്നതോടെയാണ് നഗ്‌നദൃശ്യങ്ങൾ കയ്യിലുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയത്

Facebook Comments Box

By admin

Related Post