Thu. Apr 25th, 2024

ഹിന്ദുത്വ മുഖവുമായി കെപിസിസി.. കുമ്പകുടി സുധാകരൻ വരുമ്പോൾ ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്നകലുമോ?

Keralanewz.com

തിരുവനന്തപുരം : കോൺഗ്രസിൽ നേതൃമാറ്റം നടന്നിരിക്കുന്നു.. മഹാത്ഭുതം ഒന്നുമല്ലത്. പക്ഷെ കൊണ്ഗ്രെസ്സിന്റെ മതേതര മുഖത്തിനേറ്റൊരു തിരിച്ചടിയാണോ ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. അക്ഷരാർത്ഥത്തിൽ കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ മുല്ലപ്പള്ളി ഒരു പരാജയമല്ലായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ വിജയിപ്പിച്ച പ്രസിഡന്റ്‌ ആണ് അദ്ദേഹം. അതോടൊപ്പം തന്നെ ഉമ്മൻ ചാണ്ടിയോടും, രമേശ്‌ ചെന്നിത്തല യോടും ഒരേപോലെ അടുപ്പം സൂക്ഷിച്ചിരുന്ന നേതാവ്.. മികച്ച പാർലമെന്റ്റേറിയൻ എന്ന നിലയിലും പേരെടുത്ത അദ്ദേഹം, ഒരു നല്ല നേതാവ് തന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തെ പടിയടച്ചു പുറത്താക്കിയത് രാഹുൽ ഗാന്ധിയുടെ ഉപദേശകനായ കെസി വേണുഗോപാൽ ആണ്.

കുമ്പക്കുടി സുധാകരൻ എന്ന കെ സുധാകരൻ, കോൺഗ്രസ്സ് പാരമ്പര്യം ഉള്ള വ്യക്തി അല്ല. സംഘ പാരമ്പര്യം ഉള്ള മറ്റൊരു പാർട്ടിയിൽ നിന്നും ജന പ്രധിനിധി ആവാൻ കോൺഗ്രസിൽ എത്തിയ വ്യക്തി ആണ് . കോൺഗ്രസിൽ ചേർന്നപ്പോഴും എ കെ ആന്റണി, ഉമ്മൻ ചാണ്ടി ഇവർ സുധാകരനെ അകറ്റി നിറുത്തിയിരുന്നു. കാരണം ബിജെപി ബാന്ധവം തന്നെ.. സംഘ പരിവാർ ശകതികളുമായി അദ്ദേഹത്തിന്റെ ബന്ധം ആണ്, കടുത്ത സിപിഎം വിരോധത്തിന് പിന്നിൽ.

ബിജെപി യുമായി ഒരു ബന്ധവും ഇല്ലാതിരുന്ന നേതാക്കൾ ആയിരുന്നു ആന്റണി, ഉമ്മൻ ചാണ്ടി, കരുണാകരൻ ത്രയങ്ങൾ.. എന്നാൽ പിന്നീട് വന്ന രമേശ്‌ ചെന്നിത്തലക്കെതിരെ ഉള്ള പ്രധാന ആരോപണം തന്നെ ബിജെപി ബന്ധം ആണ്..

സുധാകരൻ വന്നാൽ ബിജെപി യിലേക്ക് കോൺഗ്രസിൽ നിന്നും ഒഴുക്ക് കുറയും എന്നാണ് എ ഐ സി സി വിലയിരുത്തൽ. എന്നാൽ സംഘ നിലവാരമുള്ള അദ്ദേഹത്തിന് കോൺഗ്രസിനെ നയിക്കാൻ സാധിക്കില്ല എന്നാണ് ക്രിസ്ത്യൻ മുസ്ലീം വിഭാഗങ്ങളുടെ ആശങ്ക. കൈരളി ടീവി ക്ക് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ ബിജെപി നേതൃത്വം തന്നെ ബന്ധപെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ താൻ ബിജെപി യിലേക്കില്ല എന്നും എനിക്ക് തോന്നിയാൽ ചിലപ്പോ എന്നുമുള്ള അദേഹത്തിന്റെ നിലപാട് ആണ് അപകടം.

കണ്ണൂർ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് വളരാത്ത സുധാകരന് കേരളം മുഴുവൻ ഓടി നടന്നു പാർട്ടി വളർത്താൻ സാധിക്കില്ല. മധ്യ കേരളത്തിൽ ഒരിക്കലും സംഘ നിലപാട് വാഴില്ല അതുപോലെ തന്നെ അക്രമ രാഷ്ട്രീയവും.. അത് കൊണ്ടു തന്നെ സുധാകരൻ തികഞ്ഞ പരാജയമാവുമെന്നുറപ്പ്.

അപ്പൊ സംഭവിക്കാൻ പോകുന്നത് ന്യൂന പക്ഷങ്ങൾ കുറച്ചു കൂടി കോൺഗ്രസിനോട് അകലം പാലിക്കുക എന്നതാവും. അതോടെ ഭാവിയിൽ സുധാകരന്റെ നേതൃത്വം ബിജെപി യിൽ ലയിച്ചു ഒന്നാവാനും സാധ്യത തള്ളാൻ കഴിയില്ല.

എ ഗ്രൂപ്പ്‌ നേതാക്കളെ പൂർണമായും അവഗണിച്ചത് കോൺഗ്രസിൽ മറ്റൊരു പിളർപ്പ് ഉണ്ടാക്കാനാണ് സാധ്യത

Facebook Comments Box

By admin

Related Post