Movies

ശങ്കറിന്റെ മകൾ സിനിമയിലേക്ക്; കാർത്തിയുടെ നായികയായി അരങ്ങേറ്റം

Keralanewz.com

സംവിധായകൻ ശങ്കറിന്റെ ഇളയമകൾ അതിഥി ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കാർത്തി നായകനാകുന്ന ‘വിരുമൻ’ എന്ന പുതിയ ചിത്രത്തിൽ  നായികയായാണ് അതിഥിയുടെ അരങ്ങേറ്റം. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 18 മുതൽ തേനിയിൽ ആരംഭിക്കും. ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്‌ഷൻ എന്റർടെ്നറായിരിക്കും ചിത്രം.

രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  യുവൻ ശങ്കർ രാജയാണ് സം​ഗീതം ഒരുക്കുന്നത്

Facebook Comments Box