Sat. Apr 20th, 2024

2018ൽ പേരാമ്പ്രയിൽ നിപ്പ എത്തിയത് പഴംതീനി വവ്വാലിൽ നിന്നുതന്നെ: ഐസിഎംആർ പഠനറിപ്പോർട്ട്

By admin Sep 10, 2021 #news
Keralanewz.com

കോഴിക്കോട്: ചാത്തമംഗലത്തു 12വയസ്സുകാരൻ നിപ്പ ബാധിച്ചു മരിച്ചതിന് പിന്നാലെ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള ഊർജ്ജിത അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് 2018ലെ നിപ ബാധയുടെ ഉറവിടം സംബന്ധിച്ച കണ്ടെത്തലുകളും ചർച്ചയാകുന്നത്.  2018ൽ ആദ്യമായി കോഴിക്കോട് പേരാമ്പ്രയിൽ നിപ്പ സ്ഥിരീകരിച്ചപ്പോൾ വൈറസ് ബാധയുണ്ടായത് റ്റെറോപ്പസ് വിഭാഗത്തിൽ പെടുന്ന വവ്വാലുകളായ പഴംതീനി വവ്വാലിൽ നിന്നു തന്നെയാണെന്നാണു ഐസിഎംആർ പഠനറിപ്പോർട്ട്.

പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിൽ വവ്വാലുകളിൽ കണ്ടെത്തിയ നിപ്പ വൈറസിന്റെ ജനിതക ഘടന രോ​ഗ ബാധ റിപ്പോർട്ട് ചെയ്ത ആളുകളിൽ കണ്ടെത്തിയ വൈറസിന്റേതുമായി 99.7 ശതമാനം മുതൽ 100 ശതമാനം വരെ സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. നിപ്പ ബാധിച്ച നാല് പേരിൽ നിന്നും സൂപ്പിക്കടയിൽ നിന്നു പിടികൂടിയ മൂന്ന് വവ്വാലുകളിൽ നിന്നും ശേഖരിച്ച സാംപിളുകൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്.ഇത് 2019 മേയിൽ തന്നെ ഐസിഎംആർ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post