Sat. Apr 20th, 2024

ഓണ്‍ലൈന്‍ വഴി വിവാഹ രജിസ്​ട്രേഷന്​ അനുമതി നൽകി ഉത്തരവ്

By admin Sep 12, 2021 #news
Keralanewz.com

കാ​സ​ര്‍​​ഗോഡ്​: സം​സ്​​ഥാ​ന​ത്ത്​ ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​വാ​ഹ ര​ജി​സ്​​​ട്രേ​ഷ​ന്​ അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വ്.​ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ ദമ്പ​തി​ക​ള്‍​ക്ക്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത സ്​​ഥി​തി​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഓ​​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നു​മ​തി ന​ല്‍​കി​യ​ത്

വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സ​ം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്താ​നാ​ണ്​ ത​ദ്ദേ​ശ വ​കു​പ്പ്​ സെ​പ്​​റ്റംബ​ര്‍ ഒ​മ്പ​തി​ന്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ എ​ന്ന പ്ര​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​ണ്​ ഇ​തു​വ​ഴി ന​ട​പ്പാ​യ​ത്

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ന്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​ട്ടേറെ നി​വേ​ദ​ന​ങ്ങ​ളാ​ണ്​ പ​ഞ്ചാ​യ​ത്ത്​ ഡ​യ​റ​ക്​​ട​ര്‍​ക്കും വി​വാ​ഹ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലി​ന്‍റെ ഓ​ഫി​സി​ലും ല​ഭി​ക്കു​ന്ന​ത്.

വി​ദേ​ശ​ത്ത്​ എ​ത്തി​യ​ശേ​ഷം ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​നു അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട്​ പ​ല​രും കോ​ട​തി​യെ​യും സ​മീ​പി​ച്ചു. കോ​ട​തി ഉ​ത്ത​ര​വിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ പ​ല ര​ജി​സ്​​ട്രാ​ര്‍​മാ​രും അ​ത​ത്​ വ്യ​ക്​​തി​ക​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്​​തു. വി​ദേ​ശ​ത്ത്​ തൊ​ഴി​ല്‍ സം​ര​ക്ഷ​ണം, താ​മ​സ​സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ എ​ന്ന നി​ല​ക്കും പ​ല​രും കോ​ട​തിയെ സ​മീ​പി​ക്കു​ന്നു​ണ്ട്. സ​ര്‍​ക്കാ​റി​ന്​ നി​വേ​ദ​നം ന​ല്‍​കി ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത്​ ഈ​ വ​ര്‍​ഷം ഡി​സം​ബ​ര്‍ 31വ​രെ​യെ​ങ്കി​ലും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നു​മ​തി വേ​ണ​മെ​ന്ന്​​ വി​വാ​ഹ (പൊ​തു) മു​ഖ്യ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ സ​ര്‍​ക്കാ​റി​ന്​ ശി​പാ​ര്‍​ശ ന​ല്‍​കി

Facebook Comments Box

By admin

Related Post