Kerala News

വിദ്യാർത്ഥികൾ സമൂഹത്തിന്റെ നട്ടെല്ലാകണം ; ജോർജ്ജ്കുട്ടി ആഗസ്തി

Keralanewz.com

വാഴൂർ: കേരളത്തിലെ വിദ്യാർത്ഥി സുഹൃത്തുക്കൾ സമൂഹത്തിന്റെ വക്താക്കളും നട്ടെല്ലും ആകണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമതി അംഗം ജോർജ്കുട്ടി ആഗസ്തി പറഞ്ഞു. കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) വാഴൂർ മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ നാളത്തെ സമൂഹത്തെ നിയന്ത്രിക്കേണ്ടവരാണെന്നും അവർക്ക് വ്യക്തിത്വ വികസനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥി സുഹൃത്തുക്കൾ  “ഞാൻ” എന്ന ചിന്തയിൽ നിന്നും “നാം” എന്ന ചിന്തയിലേക്ക് മാറണം എന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് പറഞ്ഞു.

കേരള കോൺഗ്രസ് (എം) നേതാക്കളായ വി.എസ്.അബ്ദുൾ സലാം, ഡോ.ബിബിൻ കെ ജോസ്,   രഞ്ജിനി ബേബി, ടോബി തൈപറമ്പിൽ, പ്രിൻസ് ചാക്കോ തോട്ടത്തിൽ, അഡ്വ. കുര്യൻ ജോയ്, ഷിജു തോമസ്,  ജിജി നടുവത്താനി, എന്നിവർ പ്രസംഗിച്ചു. കേരള വിദ്യാർത്ഥി കോണ്ഗ്രസ് (എം) വാഴൂർ മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. റിയ തെരേസ് ജോസിറ്റ്(പ്രസിഡന്റ്), റോബിൻ കെ ജോയി (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), ലിബിയ ജോൺ (വൈസ് പ്രസിഡന്റ്), ജൂവൽ ആൻസ് ജോസഫ്(സെക്രട്ടറി), ടോണി ബി മാത്യു, അബിയ ജോൺ (നിയോജകമണ്ഡലം കമ്മറ്റി അംഗങ്ങൾ) നിസ്സി ഷൈജു(ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു

Facebook Comments Box