പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത്​ ആലോചനയിലില്ല’;​ മുഖ്യമന്ത്രി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത്​ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്‍റെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ്​ എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്​. അതിന്​ വിരുദ്ധമായ നീക്കം ആരുടെ ഭാഗത്ത്​ നിന്നും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

സമൂഹത്തിന്‍റെ ഐക്യം നിലനില്‍ക്കണമെന്നാണ്​ ഭൂരിപക്ഷം പേരും ആ​ഗഹിക്കുന്നത്​. നാര്‍ക്കോട്ടിക്​ മാഫിയയെ കുറിച്ചും ആര്‍ക്കും അറിയാത്തതല്ല. മാഫിയക്ക്​ മതചിഹ്​നം നല്‍കാന്‍ പാടില്ല. പ്രശ്​നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെങ്കില്‍ അത്​ പരിശോധിക്കും. എന്നാല്‍, വിദ്വേഷപ്രചാരണം നടത്തുന്നതില്‍ ചര്‍ച്ചയുടെ ആവശ്യമില്ല. അവര്‍ക്കെതിരെ പൊലീസിന്‍റെ​ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭിചാരം വഴി സ്​ത്രീകളെ വശീകരിക്കാമെന്ന താമരശ്ശേരി രൂപതയുടെ കൈപുസ്​തകം സംബന്ധിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. അതൊക്കെ​ നാടുവാഴിത്ത കാലത്തുള്ള രീതിയാണെന്നും​ ​ശാസ്​ത്രയുഗമായ ഇക്കാലത്ത്​ ഇത്തരം കാര്യങ്ങള്‍ ചെലവാകില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •