Thu. Apr 25th, 2024

കെ. എം മാണി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പ്ലാവ് നടീൽ പദ്ധതിക്ക് നാളെ (25/09/21) പാലായിൽ തുടക്കം

By admin Sep 24, 2021 #news
Keralanewz.com

പാലാ: കെഎം മാണി ഫൗണ്ടേഷൻ്റെയും വേൾഡ് മലയാളി കൗൺസിലിൻ്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽ വ്യാപകമായ പ്ലാവ് നടീൽ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും.കെ എം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി തൻ്റെ വീട്ടുവളപ്പിൽ രാവിലെ ഒൻപത് മണിക്ക് പ്ലാവിൻ തൈ നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലും പാലാ മുൻസിപ്പാലിറ്റിയിലും നാളെ തന്നെ പ്ലാവിൻ തൈകൾ  വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ നിയോജക മണ്ഡലത്തിൽ ആയിരം പ്ലാവിൻ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.ഇരുനൂറ് രൂപയിലേറെ വിലവരുന്ന ആയുർ ജാക്ക് അഥവാ വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവിൻ തൈകളാണ് തികച്ചും സൗജന്യമായി വിതരണം ചെയ്യുന്നത്

രണ്ടാം വർഷം മുതൽ കായ്ഫലം തരുന്നതും വർഷത്തിൽ രണ്ട് തവണ കായ്ക്കുന്നതുമാണ് ഈ പ്ലാവ്.ശരാശരി പതിനഞ്ച് അടി ഉയരത്തിൽ മാത്രമാകും വളരുക .ഇന്ന് 2.30   മുതൽ എല്ലാ പഞ്ചായത്തുകളിലും താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ വച്ച് ലഭ്യത അനുസരിച്ച് സൗജന്യമായി പ്ലാവിൻതൈകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.പാലാ മുൻസിപ്പാലിറ്റി (മുൻ സിപ്പൽ ഓഫീസ് അങ്കണം ) തലനാട് (പഞ്ചായത്ത് ഓഫീസ് അങ്കണം ) തലപ്പലം ( പ്ലാശനാൽ ജംക്ഷൻ) കരൂർ (ഇടനാട്, കുടക്കച്ചിറ സഹകരണ ബാങ്കുകൾ, വലവൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയം) രാമപുരം (രാമപുരം ജംക്ഷൻ) കടനാട് (കനാട് പഞ്ചായത്ത് ഓഫീസ് അങ്കണം) ഭരണങ്ങാനം (ചൂണ്ടച്ചേരി സഹകരണ ബാങ്ക്) മേലുകാവ് ( പയസ് മൗണ്ട് ജംക്ഷൻ) മൂന്നിലവ് ( മൂന്നിലവ് സഹകരണ ബാങ്ക്)  മീനച്ചിൽ (പൂവരണി, ഇടമറ്റം സഹകരണ ബാങ്കുകൾ) കൊഴുവനാൽ (കൊഴുവനാൽ പഞ്ചായത്ത് ഓഫീസ് അങ്കണം) മുത്തോലി (മുത്തോലി, പന്തത്തല സഹകരണ ബാങ്കുകൾ) എലിക്കുളം (പൈക അഗ്രികൾച്ചറൽ കോപ്പറേറ്റീവ് ഇംപ്രൂവ്മെൻ്റ് സൊസ്സെറ്റി)

Facebook Comments Box

By admin

Related Post