ജോസ് കെ മാണിയുടെ ഇടപെടൽ മുന്നിലവ് – -മങ്കൊമ്പ് റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുവാൻ നടപടി

Spread the love
       
 
  
    

മൂന്നിലവ്: കഴിഞ്ഞ 2 വർഷമായി മുടങ്ങിക്കിടന്ന മൂന്നിലവ് – മങ്കൊമ്പ് റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കും.ഇതോടെ ദുരിതയാത്രയ്ക്ക് അറുതിയാകും. കേരളാ കോൺഗ്രസ്സ് (എം) മൂന്നിലവ് മണ്ഡലം കമ്മറ്റി ജോസ് കെ മാണി വഴി പെതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പണികൾ പുനരാരംഭിക്കാൻ നടപടിയായത്

കെ.എം മാണി എം എൽ എ ആയിരുന്നപ്പോൾ അനുവദിച്ച 3 കോടി രുപാമുടക്കി ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ആണ് തർക്കങ്ങളെ തുടർന്ന് മുടങ്ങിക്കിടന്നത് ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹന ഗതഗതം ദുരിതമാവുകയായിരുന്നു. ഈ റോഡിൽ ഇരു ചക്ര വാഹനങ്ങൾക്ക് തുടരെ അപകടം സംഭവിക്കുകയും പതിവായിരുന്നു

Facebook Comments Box

Spread the love