ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക്​ നീക്കി കാനഡ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക്​ നീക്കി കാനഡ. ഒരു മാസം നീണ്ട വിമാനവിലക്കിനാണ്​ ഇതോടെ അന്ത്യമാവുന്നത്​. നേരത്തെ ഇന്ത്യയില്‍ നിന്നും കോമേഴ്​സല്‍, സ്വകാര്യ വിമാനങ്ങളുടെ സര്‍വീസ്​ സെപ്​തംബര്‍ 26 വരെ കാനഡ നിര്‍ത്തിവെച്ചിരുന്നു. ഈ കാലാവധി പൂര്‍ത്തിയായതിന്​ പിന്നാലെയാണ്​ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്​ അനുമതി നല്‍കിയത്​.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഇനി മുതല്‍ കാനഡയിലേക്ക്​ യാത്ര ചെയ്യാം. സുരക്ഷമുന്‍കരുതലുകള്‍ക്കൊപ്പം അംഗീകൃത ലബോറട്ടറി നല്‍കു​ന്ന കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ കൂടി വേണം. സെപ്​തംബര്‍ 27 മുതല്‍ എയര്‍ കാനഡ ഇന്ത്യയില്‍ നിന്നും സര്‍വീസ്​ ആരംഭിക്കും. സെപ്​തംബര്‍ 30നാണ്​ എയര്‍ ഇന്ത്യ സര്‍വീസ്​ ആരംഭിക്കുക.

കാനഡയിലേക്ക്​ എത്തുന്നവര്‍ ഡല്‍ഹി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്നും എടുത്ത കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റാണ്​ ഹാജരാക്കേണ്ടത്​. യാത്രക്ക്​ 18 മണിക്കൂര്‍ മുമ്ബ്​ ടെസ്​റ്റെടുക്കണം. ഇതിനൊപ്പം വാക്​സിന്‍ വിവരങ്ങള്‍ കാന്‍ മൊബൈല്‍ ആപിലോ ​വെബ്​സൈറ്റിലോ അപ്​ലോഡ്​ ചെയ്യണം. മറ്റ്​ രാജ്യങ്ങള്‍ വഴി കാനഡയിലേക്ക്​ എത്തുന്നവര്‍ മൂന്നാമതൊരു രാജ്യത്ത്​ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റാണ്​ ഹാജരാക്കേണ്ടത്​.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •