Thu. May 2nd, 2024

ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

By admin Sep 26, 2021 #fuel price
Keralanewz.com

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കോഴിക്കോട് ഡീസല്‍ വില 94 രൂപ 46 പൈസയായി.

രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. മെയ് 4 മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോള്‍ വില 100 കടക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post