Thu. Apr 25th, 2024

ഏറ്റവും കൂടുതല്‍ മഴ കോട്ടയത്ത്; ജില്ലയില്‍ 75.5 മില്ലിമീറ്റര്‍ മഴപെയ്തു

By admin Sep 29, 2021 #rain
Keralanewz.com

കോ​ട്ട​യം: കാ​ല​വ​ര്‍ഷം പി​ന്‍​വാ​ങ്ങാ​നി​രി​ക്കെ ഈ ​സീ​സ​ണി​ല്‍ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്​ ജി​ല്ല​യി​ല്‍. 15 ശ​ത​മാ​നം അ​ധി​കം മ​ഴ പെ​യ്ത​താ​യാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​െന്‍റ ക​ണ​ക്ക്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ തി​ങ്ക​ളാ​ഴ്​​ച വ​രെ ജി​ല്ല​യി​ല്‍ 1843.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ 2117. 9 മി​ല്ലി​മീ​റ്റ​ര്‍ പെ​യ്തു. ചൊ​വ്വാ​ഴ്​​ച​യും മ​ഴ തു​ട​രു​മെ​ന്നാ​ണ്​ അ​റി​യി​പ്പ്. മ​ഴ​യു​ടെ അ​ള​വി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള പ​ത്ത​നം​തി​ട്ട​യി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും മൂ​ന്നു​ശ​ത​മാ​നം മാ​ത്ര​മാ​ണ് കൂ​ടു​ത​ല്‍ പെ​യ്ത​ത്. സ​മീ​പ ജി​ല്ല​ക​ളാ​യ ആ​ല​പ്പു​ഴ​യി​ല്‍ 14 ശ​ത​മാ​ന​ത്തി​െന്‍റ​യും ഇ​ടു​ക്കി​യി​ല്‍ 19 ശ​ത​മാ​ന​ത്തി​െന്‍റ​യും എ​റ​ണാ​കു​ള​ത്ത്​ എ​ട്ടു ശ​ത​മാ​ന​ത്തി​െന്‍റ​യും കു​റ​വു​ണ്ട്. 20 ശ​ത​മാ​നം കു​റ​ഞ്ഞാ​ലും കൂ​ടി​യാ​ലും ശ​രാ​ശ​രി​യു​ടെ ഗ​ണ​ത്തി​ല്‍പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി മ​ഴ​യെ​ന്ന ക​ണ​ക്കാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ​വ​ര്‍ഷം ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍ഷ​ത്തി​ല്‍ 24 ശ​ത​മാ​നം അ​ധി​ക മ​ഴ​പെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന തു​ലാ​വ​ര്‍ഷ​ത്തി​ല്‍ 15 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ വേ​ന​ല്‍ മ​ഴ​യും ശ​ക്ത​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യോ​ടെ​യാ​ണ്​ കാ​ല​വ​ര്‍ഷം അ​വ​സാ​നി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍ച്ച ര​ണ്ടോ​ടെ ആ​രം​ഭി​ച്ച മ​ഴ ശ​ക്ത​മാ​യി രാ​വി​ലെ 11വ​രെ തു​ട​ര്‍ന്നു.

പി​ന്നീ​ട് ശ​ക്തി​കു​റ​ഞ്ഞു​വെ​ങ്കി​ലും മൂ​ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 75.5 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പെ​യ്തു​വെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​െന്‍റ ക​ണ​ക്ക്. വൈ​ക്ക​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് -89.4 മി​ല്ലീ​മീ​റ്റ​ര്‍. ഏ​റ്റ​വും കു​റ​വ് കോ​ട്ട​യ​ത്തും -37.8 മി​ല്ലി​മീ​റ്റ​ര്‍.കോട്ടയം ജി​ല്ല​യി​ല്‍ ല​ഭി​ച്ച മ​ഴ
വൈ​ക്കം: 89.4 മി​ല്ല​ിമീ​റ്റ​ര്‍
കോ​ഴാ: 81.0
കാ​ഞ്ഞി​ര​പ്പ​ള്ളി: 69.0
പൂ​ഞ്ഞാ​ര്‍: 68.5
കു​മ​ര​കം: 66.8
കോ​ട്ട​യം: 37.8

Facebook Comments Box

By admin

Related Post