Kerala News

കേരള കോൺഗ്രസ്‌ (എം )സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ “ഗാന്ധിസത്തിന്റെ കാലികപ്രസക്തി” എന്ന വിഷയത്തിൽ സെമിനാറും സംസ്ഥാനതല മഹാത്മാഗാന്ധി ക്വിസ് മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സമ്മേളനം ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും

Keralanewz.com

എന്ന വിഷയത്തിൽ സെമിനാറും സംസ്ഥാനതല മഹാത്മാഗാന്ധി ക്വിസ് മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തുന്നു. ഒക്ടോബർ 3ന് 3 മണിക്ക് പാലാ 12-ാം മൈൽ കൂട്ടിയാനി ഹെറിറ്റേജ്  മീററിംഗ് ഹാളിൽ ചെയർമാൻ ജോസ് കെ മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും സംസ്കാരവേദി സംസ്ഥാനപ്രസിഡന്റ്‌ ഡോ. വർഗീസ്‌ പേരയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.

എം ജി യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് പ്രൊഫ. ഡോ ഹരി ലക്ഷ്മീന്ദ്രകുമാർ പ്രബന്ധം അവതരിപ്പിക്കും. സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ഡോ. ബാബുമൈക്കിൾ അഡ്വ. മനോജ് മാത്യു, ബാബു ടി ജോൺ, ഫാ. ഡോ. റിഞ്ചു പി കോശി, ഡോ. എ കെ അപ്പുക്കുട്ടൻ, ഡോ. സൈജു ഖാലിദ് എന്നിവർ പ്രസംഗിക്കും. സംസകരവേദി ആരംഭിക്കുന്ന കലാട്രൂപ്പിന്റെ ഉദ്‌ഘാടനവും ദേശഭക്തിഗാനമേളയും ഉണ്ടായിരിക്കുമെന്ന് കൺവീനറും സംസ്കാരവേദി ജില്ലാ പ്രസിഡന്റുമായ ബാബു ടി ജോൺ അറിയിച്ചു

Facebook Comments Box