Fri. May 3rd, 2024

ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ വാർഡിലും ഓരോ പദ്ധതി വീതം നടപ്പിലാക്കും ; രാജേഷ് വാളിപ്ലാക്കൽ

By admin Nov 16, 2021 #news
Keralanewz.com

കടനാട് : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ 53 വാർഡിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓരോ പദ്ധതി വീതം നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ദീപസ്തംഭം 2021 -23 പദ്ധതിപ്രകാരം ഭരണങ്ങാനം ഡിവിഷനിലെപന്ത്രണ്ട് സ്ഥലങ്ങളിൽ ലൈറ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കടനാട് പഞ്ചായത്തിലെ മാനത്തൂർ പാട്ടത്തി പറമ്പ് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ വായനശാല ജംഗ്ഷൻ, ഇടമറ്റം മുകളേൽ പീടിക ജംഗ്ഷൻ, വേഴാങ്ങാനം മഹാദേവക്ഷേത്രം ജംഗ്ഷൻ , പാലാക്കാട് ചെറുപുഷ്പം പള്ളി ജംഗ്ഷൻ, പൈകഹെവി ക്രബ് ഫാക്ടറി ജംഗ്ഷൻ, കിഴപറയാർ ജംഗ്ഷൻ, പാലക്കാട് കുരിശുപള്ളി ജംഗ്ഷൻ , നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷൻ, പാറപ്പള്ളി പാട്ടു പാറ ജംഗ്ഷൻ, മാനത്തൂർ പാട്ടത്തിപറമ്പ് ജംഗ്ഷൻ, പാലക്കാട് മുട്ടിയാനിക്കുന്ന് ജംഗ്ഷൻ , കയ്യൂർ വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്കായി പഞ്ചായത്തുകൾ എല്ലാവർഷവും ഒരു ചെറിയ തുക മാറ്റി വയ്ക്കണമെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

പഞ്ചായത്ത് മെമ്പർ ജിജി തമ്പി യോഗത്തിൽ അധ്യക്ഷത വഹിച്ചു . ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ കട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. ഷാജൻ കടുകുംമാക്കൽ, ജോണി ഇടക്കര, ഗോപി കടുകുംമാക്കൽ, റാണി ജോസ് , അവിരാച്ചൻ മരങ്ങാട്ട് , ജനീഷ് കുടിലിൽ, സന്തോഷ് കടുകുംമാക്കൽ, കിഷോർ എലിപ്പുലിക്കാട്ട്, സുനിൽ മണിമല തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post