Mon. May 6th, 2024

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍

By admin Oct 2, 2021
Keralanewz.com

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പതാം തീയതി വരെയാണ് മോന്‍സനെ റിമാന്‍ഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.

സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശില്‍പിയെ വഞ്ചിച്ച്‌ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശില്‍പങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശില്‍പി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. സുരേഷ് നിര്‍മിച്ച്‌ നല്‍കിയ വിശ്വരൂപം ശില്‍പം ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

Facebook Comments Box

By admin

Related Post