കഞ്ചാവ് കേസിൽപ്പെട്ട യുവതിയുടെ ബ്ലൗസിനുള്ളിൽനിന്ന് ലഭിച്ച 500 രൂപ എസ്ഐ നൽകിയതെന്ന് പ്രതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോഴിക്കോട് ; കഞ്ചാവ് കേസിൽപ്പെട്ട യുവതിയുടെ ബ്ലൗസിനുള്ളിൽനിന്ന് ലഭിച്ച 500 രൂപ എസ്ഐ നൽകിയതെന്ന് പ്രതി. കാറിൽ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂർ മുല്ലശേരി സ്വദേശിനി ലീനയ്‌ക്കാണ് (43) കോഴിക്കോട് സിറ്റി പോലീസ് എസ്‌ഐ 500 രൂപ നൽകിയത്.

കഞ്ചാവ് കേസിൽ പിടിയിലായ ലീനയെ ചോദ്യം ചെയ്യലിന് ശേഷം രാത്രിയിൽ വനിതാ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. പ്രതികളെ ലോക്കപ്പിലിടുന്നതിന് മുന്നോടിയായി പോലീസുകാർ ദേഹപരിശോധന നടത്തും. അപ്പോഴാണ് 500 രൂപയുടെ നോട്ട് വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിൽനിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിക്ക് പണം എവിടെനിന്ന് ലഭിച്ചുവെന്നു വനിതാ പോലീസുകാർ ചോദ്യം ചെയ്തപ്പോഴാണ് പണം എസ്ഐ നൽകിയതെന്ന് ലീന പറഞ്ഞത്. ജയിലിൽ നിന്നിറങ്ങിയ ശേഷം തിരിച്ചു നൽകിയാൽ മതിയെന്നും എസ്‌ഐ പറഞ്ഞതായി ലീന മൊഴി നൽകി.

സംഭവം വിവാദമായതോടെ സിറ്റി പോലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു . സംഘത്തിന്റെ റിപ്പോർട്ടിൽ എസ്ഐ കുറ്റക്കാരനെന്ന് കണ്ടെത്തി. എന്തിനാണ് പണം നൽകിയതെന്നുള്ള കാര്യവും, കേസിൽ മറ്റു വിട്ടുവീഴ്ചകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കുന്നമംഗലം പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാരിൽനിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •