Movies

ഞങ്ങള്‍ വേര്‍പിരിയുകയാണ്’; അഭ്യൂഹങ്ങൾക്ക് വിരാമം; വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി അറിയിച്ച് സാമന്തയും നാഗചൈതന്യയും

Keralanewz.com

കഴിഞ്ഞ കുറച്ച് നാളുകളായുള്ള സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഔദ്യോഗികമായി വിവാഹമോചന വാര്‍ത്ത അറിയിച്ച് സാമന്തയും നാഗചൈതന്യയും. തങ്ങളുടെ നാലാം വിവാഹ വാർഷികത്തിന് അഞ്ച് ദിവസം മുൻപാണ് ഇന്ന് ദമ്പതികൾ സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിച്ചത്. അടുത്തിടെയായി ഗോസിപ് കോളങ്ങളിലെ സ്ഥിരം പേരുകളാണ് തെലുങ്ക് താരദമ്പതികളായ സാമന്തയും നാഗചൈതന്യയും. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അകൽച്ചയിലാണെന്നും വേർപിരിഞ്ഞാണ് താമസമെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു.

ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദം തങ്ങളുടെ ജീവതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നെന്നും എക്കാലവും അതുണ്ടാവുമെന്ന് വിശ്വസിക്കുന്നുമെന്നും താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരുടേയും പിന്തുണ വേണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

അടുത്തിടെയായി ഗോസിപ് കോളങ്ങളിലെ സ്ഥിരം പേരുകളാണ് തെലുങ്ക് താരദമ്പതികളായ സാമന്തയും നാഗചൈതന്യയും. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അകൽച്ചയിലാണെന്നും വേർപിരിഞ്ഞാണ് താമസമെന്നുമെല്ലാം വാർത്തികൾ വന്നിരുന്നു. ഇതിന് പിന്നാലെ നാഗചൈതന്യയുടെ പുതിയ ചിത്രം ലൗ സ്റ്റോറിയുടെ വിജയാഘോഷങ്ങളിലും സാമന്തയുടെ അസാന്നിധ്യമാണ് ഏറ്റവും ചർച്ചയായത്. നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ ചിരഞ്ജീവിയുടെ വീട്ടിൽ ആമിർഖാന് നൽകിയ വിരുന്നിലും സാമന്തയുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും വേർപിരിയുകയാണെന്ന വാർത്ത ആരാധകരും വിശ്വസിച്ചു തുടങ്ങി. സാമന്ത ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് താമസം മാറുകയാണെന്നും വാർത്തകളുണ്ടായിരുന്നു.

Facebook Comments Box