National News

ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി, ബോളിവുഡ് മെഗാതാരത്തിന്റെ മകനുള്‍പ്പെടെ 10 വമ്ബന്‍ സ്രാവുകള്‍ പിടിയില്‍

Keralanewz.com

മുംബയ് : മുംബയ് തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ ബോളിവുഡ് മെഗാ താരത്തിന്റെ മകനുള്‍പ്പെടെ പത്ത് പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,​ ഹാഷിഷ്,​ എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു. രണ്ടാഴ്ച മുമ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.

കപ്പലില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെ ശനിയാഴ്ചയായിരുന്നു റെയ്ഡ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി. കപ്പല്‍ മുംബയ് തീരത്തുനിന്ന് കടലിന്റെ മദ്ധ്യത്തെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു.

തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്‌തത്. റെയ്‌ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു. കപ്പലിലെ പല മുറികളിലും റെ‌യ്ഡ് തുടരുകയാണ്. റെയ്ഡ് അവസാനിച്ചുകഴിഞ്ഞാല്‍, കപ്പല്‍ മുംബയ് അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലേക്ക് തിരികയെത്തിക്കും. പിടിയിലായവരെ ഞായറാഴ്ച മുംബയില്‍ എത്തിക്കുമെന്ന് എന്‍.സി.ബി വൃത്തങ്ങള്‍ പറഞ്ഞു

Facebook Comments Box