Thu. Mar 28th, 2024

സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍

By admin Oct 3, 2021 #news
Keralanewz.com

സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുരുവട്ടൂര്‍ പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്തിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. ഇതുവരെ അമ്പതിലധികം സ്‌കൂട്ടറുകള്‍ ഇയാള്‍ മോഷ്ടിച്ചതായി പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് അവരുടെ സ്‌കൂട്ടറുകള്‍ മോഷ്ടിക്കുകയാണ് ഷനീദിന്റെ രീതി. മോഷണത്തില്‍ ഷനീദ് തുടരുന്ന പ്രത്യേകതയാണ് പൊലീസിന് തുമ്പായത്.

 നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 11 സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ സമാനമായ രീതിയില്‍ മോഷണം പോയിരുന്നു. പതിനൊന്ന് മോഷണത്തിലും സ്ത്രീകളുടെ പിന്നാലെ ഒരു ബൈക്ക് ഫോളോ ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഏകദേശം അന്‍പതോളം സ്‌കൂട്ടറുകള്‍ മോഷ്ടിച്ചതായി ഷനീദ് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ 11 എണ്ണം പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച സ്‌കൂട്ടറുകള്‍ പണയംവയ്ക്കുകയാണ് ഷനീദിന്റെ രീതി. ചീട്ടുകളിക്കായി പണം കണ്ടെത്താനാണ് മോഷണം നടത്തുന്നതെന്നാണ് പ്രതിയുടെ മൊഴി

Facebook Comments Box

By admin

Related Post