Thu. Apr 18th, 2024

വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് കോളേജ് ജിവനക്കാരും എൻ95 അല്ലെങ്കിൽ ഡബിൾ മാസ്‌ക് ധരിക്കണം. യാത്രകളിലും ക്യാമ്പസുകളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കാൻ പാടില്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്;കോളേജുകൾ ഇന്ന് തുറക്കും

By admin Oct 4, 2021 #news
Keralanewz.com

തിരുവന്തപുരം : കോളേജുകൾ ഇന്ന് തുറക്കും. ഡിഗ്രി അവസാനഘട്ട വിദ്യർത്ഥികൾക്കും പിജി വിദ്യാർത്ഥികൾക്കുമാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കുക. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച അദ്ധ്യാപകരേയും വിദ്യർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസ് നടത്തും. ക്യാമ്പസിൽ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കോളേജ് അധികൃതർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

പിജി ക്ലാസുകളിൽ വിദ്യാർത്ഥികളെ പൂർണമായും ഉൾപ്പെടുത്തിയും ഡിഗ്രി ക്ലാസുകളിൽ അൻപത് ശതമാനം മാത്രം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുമാകും ക്ലാസുകൾ നടത്തുക. ആദ്യഘട്ടത്തിൽ കുട്ടികളുടെ എണ്ണം അനുസരിച്ച് ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ നടത്താനാണ് തീരുമാനം.

വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് കോളേജ് ജിവനക്കാരും എൻ95 അല്ലെങ്കിൽ ഡബിൾ മാസ്‌ക് ധരിക്കണം. യാത്രകളിലും ക്യാമ്പസുകളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കാൻ പാടില്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നും നിർദ്ദേശമുണ്ട്.

കോളേജുകളിൽ 18 ാം തീയതി മുതൽ ക്ലാസുകളും പൂർണമായും ആരംഭിക്കും. മറ്റ് പരിശീലന സ്ഥാപനങ്ങളും അന്ന് തന്നെ തുറക്കും. സ്‌കൂളുകൾ നവംബർ 4 ന് ആകും തുറക്കുക

Facebook Comments Box

By admin

Related Post