Wed. Apr 24th, 2024

കേരള കോൺഗ്രസ് (എം) നെ പിന്നിൽ നിന്നും കുത്തിയവർ രാഷ്ട്രീയ വിസ്മൃതിയിലേക്കെന്ന്; ജോസ് കെ മാണി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നേതാക്കളും അണികളും കൂട്ടത്തോടെ ഒഴുകിയെത്തുന്നത് പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ

By admin Oct 5, 2021 #news
Keralanewz.com

എലിക്കുളം: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും കൂട്ടമായി പാർട്ടിയിലേക്ക് ഒഴുകിയെത്തുന്നത് പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

അധ്വാനവർഗ സിദ്ധാന്തത്തില ധിഷ്ഠിതമായി ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങൾ ഉൾക്കൊള്ളുന്ന ആർക്കും കേരള കോൺഗ്രസ് എമ്മിലേക്ക് കടന്നുവരാം. പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മുന്നോട്ടു പോവുകയാണ്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായി പാർട്ടിയിൽ ഒത്തു ചേർന്ന് പ്രവർത്തിക്കുന്ന കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സർവ്വോപരി അധ്വാനവർഗത്തിന്റേയും ക്ഷേമവുംഉന്നമനവും ആണ് പാർട്ടി മുന്നോട്ടുവെക്കുന്നത്.

വർഗ്ഗ ബഹുജന സംഘടനകളെ ഉൾക്കൊള്ളിച്ചുകൊണ്ട് വിഷൻ2030 എന്ന ലക്ഷ്യത്തിലേക്ക് കേരള കോൺഗ്രസ് (എം) നടന്നുനീങ്ങുകയാണ്. കഴിഞ്ഞ കാലങ്ങളിൽ കേരള കോൺഗ്രസ് എമ്മിനെ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചവരൊക്കെ ഇന്ന് രാഷ്ട്രീയ വിസ്മൃതിയിലേക്ക് നടന്ന് നീങ്ങി കഴിഞ്ഞിരിക്കുകയാണ്. പാർട്ടിയുടെ അന്ത്യം പ്രവചിച്ചവരൊക്കെ നിരാശരായി മാറിയിരിക്കുന്നു കേരള കോൺഗ്രസ് (എം) അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് കൊണ്ട് കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുമെന്നും ജോസ് കെ മാണി പറഞ്ഞു

.

പാർട്ടി മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി വട്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം , സാജൻ തൊടുക,ബെറ്റി റോയി, മഹേഷ്‌ ചെത്തിമറ്റം, മനോജ്‌ മറ്റമുണ്ടയിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയ്, ജൂബിച്ചൻ ആനിത്തോട്ടം, ജോണി പനച്ചിക്കൽ, രാജേഷ് പള്ളത്ത്, അനുരാജ്, ജിമ്മിച്ചൻ മണ്ഡപത്തിൽ, അവിരാച്ചൻ കൊക്കാട്ട്,സച്ചിൻ കളരിക്കൽ, ജെയിംസ് പൂവത്തോലിൽ, സോവി കാഞ്ഞമല, അപ്പച്ചൻ പേഴുംതോട്ടം, സുശീല പണിക്കർ ശ്രീധര കൈമൾ, തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടി മണ്ഡലം പ്രസിഡണ്ടായി ഷൈസ് കോഴിപ്പൂവനാനിയ്ക്കലിനെ തെരഞ്ഞെടുത്തു. യോഗത്തിൽ വച്ച് വിവിധ പാർട്ടികളിൽ നിന്നും കേരളകോൺഗ്രസ് (എം) ലേക്ക് കടന്നു വന്നവർക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി മെമ്പർഷിപ്പ് നൽകി

Facebook Comments Box

By admin

Related Post

You Missed