കൊച്ചി: വ്യവസ്ഥ കാലാവധി പൂര്‍ത്തിയായ പട്ടയഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം മറ്റാവശ്യങ്ങള്‍ക്ക് ഇളവനുവദിക്കുന്ന നിയമം സര്‍ക്കാറിെന്റ പരിഗണനയില്‍. ഭൂപരിഷ്കരണ നിയമപ്രകാരം ലഭ്യമായ ഭൂമിയുടെ അഞ്ച് ശതമാനം വരെ സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കിയ 2012ലെ ഭേദഗതിക്ക് സമാനമായ ഇളവ് എല്ലാ പട്ടയഭൂമിക്കും ബാധകമാക്കാനാണ് നീക്കം. ഇത്തരമൊരു നിയമത്തിെന്റ േനട്ടകോട്ടങ്ങള് വിലയിരുത്താന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ അനൗപചാരികമായാണ് വിഷയം പരിഗണനയിലുള്ളതെങ്കിലും കമ്മിറ്റി രൂപവത്കരണത്തോടെ ഒൗദ്യോഗികരീതി കൈവരും.
കൃഷി, താമസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നല്കിയ പട്ടയഭൂമിയില്‍ വ്യവസ്ഥ ലംഘിച്ച് മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമായത് സര്‍ക്കാറിന് വലിയ വെല്ലുവിളിയായ സാഹചര്യമാണ് നിലവിലുള്ളത്. വ്യവസ്ഥ ലംഘിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ കോടതികളിലും കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കോടതി ഇടപെടല്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സര്‍ക്കാറിനുമേല്‍ ഒട്ടേറെ സമ്മര്‍ദങ്ങളുണ്ട്. എന്നാല്‍, എല്ലാ വ്യവസ്ഥ ലംഘനങ്ങള്‍ക്കെതിരെയും ഒറ്റയടിക്ക് നടപടിയെടുക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന വിലയിരുത്തലാണ് സര്‍ക്കാറിനുള്ളത്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥ കാലാവധി കഴിഞ്ഞ പട്ടയഭൂമിക്ക് ഇളവ് നല്‍കാനുള്ള ആലോചന നടക്കുന്നത്.
ഇത്തരം ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് നിയമസാധുത ലഭിക്കുന്നതോടെ പട്ടയവ്യവസ്ഥ ലംഘനത്തിെന്റ പരിധിയില്‍ വരുന്ന ഒട്ടേറെ കേസുകള്‍ ഒഴിവാകും. പട്ടയ കാലാവധി കഴിഞ്ഞശേഷം നടന്ന നിര്‍മാണങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കാനാണ് സാധ്യത. തുടര്‍ന്ന് പട്ടയ കാലാവധി പൂര്‍ത്തിയാകാത്ത ഭൂമിയിലെ വ്യവസ്ഥ ലംഘനങ്ങള്‍ക്കെതിരെ നടപടി എളുപ്പമാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, പട്ടയഭൂമിയിലെ മരം മുറിക്കലിന് ഇളവ് നല്‍കിയതിനെത്തുടര്‍ന്ന് കൈപൊള്ളിയ സര്‍ക്കാര്‍ ഈ തീരുമാനത്തിന് പിന്നാലെയും ഇത്തരം സാധ്യതകള്‍ കാണുന്നുണ്ട്.
ഏലപ്പാട്ട ഭൂമിയില്‍ നിര്‍മാണങ്ങള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന 2020 ജൂണ്‍ 17ലെ ഉത്തരവിനെത്തുടര്‍ന്ന് ഏലം കുത്തകപ്പാട്ട ഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടി നടന്നുവരുന്നുണ്ട്. എന്നാല്‍, ഇതിെന്റ പേരില്‍ തോട്ടം മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ശക്തമായ എതിര്‍പ്പും ഉയര്‍ന്നു. ഇതിന് പരിഹാരമെന്ന നിലയില്‍ പുതിയ തീരുമാനമെടുക്കുേമ്ബാള് ഏലപ്പാട്ട ഭൂമിയെകൂടി ഉള്പ്പെടുത്താനാവുമോയെന്നതും പരിഗണിക്കും. കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം ഭൂമി പതിച്ചു നല്കിയതാണോയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അപേക്ഷകന് നിര്‍ദേശം നല്കുന്ന ഉത്തരവ് ഈ മാസം ആദ്യം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂമി ഏതാവശ്യത്തിന് പതിച്ചുനല്കിയതാണെന്ന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിെന്റ ഭാഗമായാണ് സത്യവാങ്മൂലം നടപ്പാക്കിയത്. ഇതും പട്ടയഭൂമി ഉടമകള്‍ക്ക് കുരുക്കാകുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനുകൂടി പരിഹാരമെന്ന നിലയിലാണ് സര്‍ക്കാറിെന്റ പുതിയ നീക്കം. ഭൂപരിഷ്കരണ നിയമത്തിലെ 2012 ഭേദഗതിയുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്. ഇത്തരം നിര്‍മാണങ്ങള്‍ക്ക് കോടതി അനുമതി നല്‍കിയതുമാണ്. അതിനാല്‍, പുതിയ തീരുമാനത്തിന് കോടതിയുടെ കുരുക്ക് വീഴില്ലെന്നും സര്‍ക്കാര്‍ കരുതുന്നു.