International News

കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസ് (എം) ജോസ് കെ മാണി

Keralanewz.com

കുവൈറ്റ് സിറ്റി: പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ്  മാതൃ സംഘടനയായ കേരള കോൺഗ്രസിന്റെ 58 മത് ജന്മദിനം ഓൺലൈൻ പ്ലാറ്റഫോമിൽ സമുചിതമായി ആഘോഷിച്ചു.പ്രസിഡന്റ് അഡ്വ സുബിൻ അറക്കൽ അധ്യഷത വഹിച്ച യോഗം കേരള കോൺഗ്രസ്(എം) ചെയർമാൻ  ജോസ് കെ മാണി Ex MP ഉത്ഘാടനം ചെയ്തു.

കേരള രാഷ്ട്രീയത്തിൽ ദിശ നിശ്ചയിക്കുന്ന ശക്തി ആയി കേരള കോൺഗ്രസ്(എം) മാറിയെന്ന് ഉത്‌ഘാടന പ്രസംഗത്തിൽ  ജോസ് കെ മാണി പ്രസ്താവിച്ചു.


ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ കേരളാ കോൺഗ്രസ് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അത് കൊണ്ട് തന്നെയാണ് 58 വർഷമായി കേരളാ കോൺഗ്രസ് കേരളത്തിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാർ ജീവനക്കാര്ക്കും തൊഴിലാളികൾക്കും മാത്രം പെൻഷൻ ഉണ്ടായിരുന്നൊരു കാലഘട്ടത്തിലാണ് കർഷക തൊഴിലാളികൾക്ക് പെൻഷൻ വിതരണം ചെയുവാൻ ധന മന്ത്രിയായിരുന്ന മാണി സർ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി. പാവങ്ങളുടെ ചികിത്സസഹായ  പദ്ധതിയായ കാരുണ്യാ, വെളിച്ച വിപ്ലവം, റെവന്യൂ അദാലത്തുകൾ എന്നിങ്ങനെ വിവിധങ്ങളായ ജനോപകാര പദ്ധതികൾ നടപ്പിലാക്കുവാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.മാറുന്ന കാലഘട്ടത്തിനനുസരിച്ചു പാർട്ടിക്ക് പുതിയ മുഖം നല്കുന്നതിന്റെ ഭാഗമായി ഇനി മുതൽ സജീവ അംഗത്വവും,സാധാരണ അംഗത്വവും ഉണ്ടായിരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു

 
സമ്മേളനത്തിൽ ശ്രീ തോമസ് ചാഴികാടൻ MP മുഖ്യ പ്രാസംഗികനായിരുന്നു. കേരള കോൺഗ്രസ്(എം) ജനറൽ സെക്രെട്ടറി  സ്റ്റീഫൻ ജോർജ് Ex MLA,കേരള യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ്  സാജൻ തൊടുക, KSC(M) സംസ്‌ഥാന പ്രസിഡന്റ്  അബേഷ് അലോഷിസ്, പ്രവാസി കേരള കോൺഗ്രസ് കേരള കോർഡിനേറ്റർ Dr ജോർജ് വര്ഗീസ്,  ബിനു മുളക്കുഴ, ബെന്നി പയ്യപ്പള്ളിൽ, അഡ്വ ലാൽജി ജോർജ്, ജോർജ് കാഞ്ഞമല,  ജേക്കബ് ചെന്നപ്പെട്ട, MP സെൻ, ബിജു എണ്ണമ്പ്രയിൽ എന്നിവർ ആശംസകള് അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രെട്ടറി  ജോബിൻസ് ജോൺ സ്വാഗതവും ട്രഷറർ  സുനിൽ തൊടുക ഏവർക്കും നന്ദിയും  അർപ്പിച്ചു

വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.
https://youtu.be/M6Mk29URLDw

Facebook Comments Box