Kerala News

പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി; മുന്‍ ഹരിത നേതാക്കള്‍ ഇന്ന് വനിതാ കമ്മീഷന് മൊഴി നല്‍കും

Keralanewz.com

എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ മുന്‍ ഹരിത നേതാക്കള്‍ ഇന്ന് വനിതാ കമ്മീഷന് മൊഴി നല്‍കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന മെഗാ അദാലത്തിലാണ് മുന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തുക.

പി കെ നവാസിനും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍.

ജൂണ്‍ 22 ന് കോഴിക്കോട് ചേര്‍ന്ന എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി കെ നവാസ് മോശമായി സംസാരിച്ചുവെന്നും എംഎസ്‌എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് ഫോണ്‍ വഴി അശ്ലീലം പറഞ്ഞെന്നുമാണ് വനിതാ കമ്മീഷന് നല്‍കിയ പരാതി.

മലപ്പുറത്തെ സിറ്റിംഗില്‍ ഹാജരാകാന്‍ കഴിയില്ലെന്നും കോഴിക്കോട് വെച്ച്‌ മൊഴി നല്‍കാന്‍ തയ്യാറാണെന്നും ഹരിത മുന്‍ ഭാരവാഹികള്‍ വനിതാ കമ്മീഷനെ അറിയിച്ചിരുന്നു. പരാതി പിന്‍വലിക്കാന്‍ ഇവരുടെ മേല്‍ ലീഗ് നേതൃത്വം വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

Facebook Comments Box