ജിമെയിലും പണിമുടക്കി: ഇന്ത്യയില്‍ പലര്‍ക്കും മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഗൂഗിളിന്റെ സൗജന്യ ഇമെയില്‍ സേവനമായ ജിമെയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കി. പലര്‍ക്കും മെയിലുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം, 68 ശതമാനം ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റില്‍ പ്രശ്‌നം നേരിടുന്നതായി വ്യക്തമാക്കുന്നു. 14 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാനേ സാധിക്കുന്നില്ല. 18 ശതമാനം പേര്‍ സെര്‍വര്‍ കണക്റ്റിവിറ്റി പ്രശ്‌നവും നേരിട്ടു.

പലരും തങ്ങള്‍ക്ക് മെയില്‍ ലഭിക്കുന്നില്ലെന്ന സന്ദേശം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു. ‘എനിക്ക് മാത്രമാണോ, ജിമെയിലില്‍ പ്രശ്‌നം നേരിടുന്നത്?’- ഒരാള്‍ ചോദിച്ചു.

നേരത്തെ, സോഷ്യല്‍മീഡിയ ഭീമനായ ഫെയ്‌സ്ബുക്കും സഹസ്ഥാപനങ്ങളായ വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയിരുന്നു. ഫെയ്‌സ്ബുക്ക് മെസഞ്ചറിലും ഉപയോക്താക്കള്‍ക്ക് തടസം നേരിട്ടു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •