കനത്ത മഴ; രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു
കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
ആളുകളെ സുരക്ഷിതരായി മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ദുരിതാശ്വാസ ക്യാമ്ബുകള്‍ എല്ലായിടത്തും സജ്ജമാവുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്യാമ്ബുകള്‍ സജ്ജമാക്കാന്‍ അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്യാമ്ബുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ സൂക്ഷിക്കാനും വാക്‌സിന്‍ എടുക്കാത്തവരുടെയും അനുബന്ധരോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാണിക്കാനും അധികൃതര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.