ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദേശം
ഇടുക്കി ജില്ലയില്‍ ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുന്ന മുന്നറിയിപ്പിനെതുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഈ മാസം 24 വരെ രാത്രിയാത്ര നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
ഇടുക്കി ഉള്‍പ്പെടെ ജില്ലയില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകളുടെ പരിസരത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Facebook Comments Box