Fri. Apr 26th, 2024

കർഷകന്റെ സാമ്പത്തിക അടിത്തറ തകർന്നു; പി ടി ജോസ് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി

By admin Oct 20, 2021 #news
Keralanewz.com

കണ്ണൂർ; കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച യും ഉൽപ്പാദനചെലവിൽ അനുസരിച്ചുള്ള വില ലഭ്യമാകാത്തതും കർഷകരുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞിരിക്കുന്നു. നെല്ല്,  തെങ്ങ്, കാപ്പി, തേയില,  റബ്ബർ എന്നിവയ്ക്ക് ഒന്നും ന്യായമായ വില ലഭ്യമാകുന്നില്ല.  കാലാവസ്ഥാ വ്യതിയാനം വരുത്തിയ ഉൽപാദന കുറവും ഈ മേഖലയുടെ തകർച്ചക്ക് കാരണം ആയിരിക്കുന്നു. റബറിന്റെ  മാത്രം കാര്യമെടുത്താൽ ഒരുദിവസം ഉൽപ്പാദനം നടക്കാതെ ഇരുന്നാൽ കണ്ണൂർ ജില്ലയിൽ മാത്രം അഞ്ചരക്കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കൂനിന്മേൽ കുരു വെന്നത് പോലെ വന്യമൃഗശല്യം കാർഷികമേഖലയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.  കാർഷിക സമ്പദ്ഘടനയിൽ പടുത്തുയർത്തിയ കേരളത്തിന്റെ  സമഗ്ര പുരോഗതിക്കും രക്ഷയ്ക്കും കാർഷികോൽപ്പന്നങ്ങളുടെ  ന്യായവില പ്രഖ്യാപിച്ചും സംഭരണ രംഗം ശക്തിപ്പെടുത്തിയും  ശാശ്വതമായ പരിഹാര മാർഗം കണ്ടെത്തി നടപ്പിലാക്കാൻ സർക്കാർ മുൻഗണന നൽകണം.  റബറിന് ന്യായവില 150 ഉള്ളതിൽ നിന്നും ഉൽപാദന ചെലവ് കൂടി കണക്കിലെടുത്ത് 250 ആക്കി ഉയർത്തി ഉൽപാദന രംഗത്തുണ്ടായ കുറവിൽ ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടുവരണം


 കർഷകരുടെയും അധ്വാനവർഗ ത്തിന്റെ യും പോരാട്ട സമരങ്ങളിൽ ധീര  നേതൃത്വം നൽകിയ മഹത് വ്യക്തിത്വമായിരുന്നു  മാത്യു മണ്ഡപത്തിൽ. അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണചടങ്ങിൽ കാർഷിക  വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി   എന്നും പി  ടി ജോസ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ മാത്യു മണ്ഡപത്തിലിന്റെ അനുസ്മരണ സമ്മേളനം പയ്യാവൂർ YMCA ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ് . രാവിലെ നേതാക്കൾ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. കേരള കോൺഗ്രസ് എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കലിന്റെ  അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അഡ്വക്കറ്റ് സാജു സേവ്യർ  മുഖ്യ  പ്രഭാഷണം നടത്തി

കേരള കോൺഗ്രസ് എം പയ്യാവൂർ പഞ്ചായത്ത് തല അംഗത്വ വിതരണ ഉദ്ഘാടനം പ്ര ശസ്ത   ചിത്രകാരൻ തോമസ് കാളിയാനി  മാസ്റ്റർക്ക് അംഗത്വ കാർഡ് നൽകി കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ജോസ്  നിർവഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച കേരള കോൺഗ്രസ് എമ്മിൽ ചേർന്ന സി പി ജോസഫ് ചക്കാനിക്കുന്നേലിനെ  പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയ് കൊന്നക്കൽ ഷാളണിയിച്ച് സ്വീകരിച്ചു. കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി കെ ടി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി വിവി സേവി, കേരള വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീമതി. ഏലമ്മ ജോസഫ്, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ്  പ്രസിഡന്റ് രാജു ചെരിയൻ കാലാ, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ബിനു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് എം പയ്യാവൂർ മണ്ഡലം പ്രസിഡന്റ് നോ ബിൻസ്  ചെറുപുറം നന്ദി പറഞ്ഞു

Facebook Comments Box

By admin

Related Post