Kerala News

മലക്കപ്പാറ ജംഗിൾ സഫാരിക്ക് തിരക്കോട് തിരക്ക്, അഡീഷനൽ സർവ്വീസ് കൂടി ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

Keralanewz.com

പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച മലക്കപ്പാറ ടൂർ ബസ് യാത്രയ്ക്കായി തിരക്കോട് തിരക്ക്. രാവിലെ 8 മണിക്ക് റിസർവേഷൻ ആരംഭിച്ചപ്പോൾ തന്നെ പകുതി സീറ്റും ബുക്ക് ചെയ്തു കഴിഞ്ഞു. പ്രഥമ യാത്രക്കായി ക്രമീകരിച്ച ഡീലക്സ് ബസ്സിൽ 39 പേർക്കായിരുന്നു അവസരം:ഇത് ഒരു മണിക്കൂർ കൊണ്ട് പൂർത്തിയായതോടെ വിനോദ യാത്രാ ആവേശവുമായി നിരവധി പേർ എത്തുകയും ആവശ്യക്കാരുടെ എണ്ണം പിന്നീട് വർദ്ധിക്കുകയും ചെയ്തതോടെ മറ്റൊരു സർവ്വീസ് കൂടി ഒക്ടോ. 24 ന് തന്നെ ക്രമീകരിക്കുകയും ചെയ്തു.

രാവിലെ റിസർവേഷൻ ലഭിക്കാതെ നിരാശരായവരെ എല്ലാം തിരികെ വിളിച്ച് യാത്രാസൗകര്യം അധികൃതർ നേരിട്ട് അറിയിക്കുകയായിരുന്നു. ടിക്കററ് നിരക്ക് മാത്രം നൽകിയുള്ള ചുരുങ്ങിയ ചിലവിലുള്ള യാത്രയ്ക്ക് ഇന്നലെ തന്നെ 200-ൽ പരം പേരാണ് അന്വേഷണവുമായി ഡിപ്പോയിൽ എത്തിയത്.തുടർച്ചയായി എല്ലാ ഞായറാഴ്ചയും രാവിലെ 6.30 ന് സർവ്വീസ് തുടരുവാനാണ് അധികൃതരുടെ തീരുമാനം. സീറ്റുകളുടെ എണ്ണം കൂടിയ ബസുകൾ ക്രമീകരിക്കുന്നതിനും പിന്നീട് ശ്രമിക്കും. 39 പേരുള്ള യാത്രാ ഗ്രൂപ്പ് ഒന്നിച്ച് റിസർവ് ചെയ്താൽ യാത്രക്കായുള്ള സൗകര്യവും ഏർപ്പെടുത്തും

Facebook Comments Box