Kerala News

കോടീശ്വരന്റെ ഭാര്യ 47 ലക്ഷവുമായി ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി, 45 കാരിയെ തട്ടിക്കൊണ്ടുപോയത് 32 കാരനായ യുവാവ്

Keralanewz.com

ഇന്‍ഡോര്‍: കോടീശ്വരന്റെ ഭാര്യയായ വീട്ടമ്മ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയുമെടുത്ത് ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി പരാതി. മധ്യപ്രദേശ് ഇഡോറിലെ ഖജ്‌റാന പ്രദേശത്തെ കോടീശ്വരനാണ് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 45 കാരിയായ വീട്ടമ്മയെക്കാള്‍ 13 വയസ്സിനിളയ ഇമ്രാന്‍ (32) എന്ന ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതാണെന്നും അലമാരയിലിരുന്ന 47 ലക്ഷം രൂപ എടുത്താണ് പോയതെന്നും പരാതിയിലുണ്ട്.

ഈ മാസം 13 മുതല്‍ ഭാര്യയെ കാണുന്നില്ലെന്നാണ് പരാതിയിലുള്ളത്. ഭാര്യയേക്കാള്‍ വയസ് കുറവുള്ള ഇമ്രാന്‍ ആണ് ദിവസവും വീട്ടില്‍ കൊണ്ട് വിട്ടിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 33 ലക്ഷം രൂപ കണ്ടെടുത്തു. ഇവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ക്കായി ഖന്ദ്വ, ജവറ, ഉജ്ജയ്ന്‍, റത്‌ലം എന്നിവിടങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

Facebook Comments Box