Kerala News

അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍

Keralanewz.com

പെരുമ്പാവൂര്‍ ; അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളി കളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്.

ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ ആസാം സ്വദേശിനിയില്‍ നിന്നും ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും, ഡ്രിപ്പ് ഇടുകയും ചെയ്തു. തുടര്‍ന്ന് യുവതി ബോധരഹിതയാവുകയായിരുന്നു. ഇങ്ങനെയൊരാള്‍ ചികിത്സ നടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വ്യാജ ഡോക്ടറെ കയ്യോടെ പൊക്കിയത്.

സ്റ്റെതസ്‌കോപ്പ്, സിറിഞ്ച് ഗുളികകള്‍, ബി.പി അപ്പാരറ്റസ് എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ രഞ്ജിത്, എസ്.ഐമാരായ റിന്‍സ്.എം.തോമസ്, ബെര്‍ട്ടിന്‍ തോമസ് എ എസ് ഐ ബിജു എസ് സി പി ഒ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്

Facebook Comments Box