Kerala News

കൂട്ടിയിട്ട മണ്ണ് കരാറിൽ വാങ്ങിയ സ്വകാര്യ വ്യക്തി കൊണ്ട് വന്ന ജെസിബിയിൽ കയറി കാപ്പന്റെ ബൈപാസ് ഉദ്ഘാടന നാടകം ചിരിച്ചു മണ്ണ് കപ്പി പാലാക്കാർ

Keralanewz.com

പാലാ ബൈപാസ് അവസാനഘട്ടത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ബൈപാസ് ഉദ്ഘാടനം സ്വയം ഏറ്റെടുത്ത് നടത്തിയ കാപ്പന്റെയും പരിവാരങ്ങളുടെയും നാടകം പാലായിൽ പരിഹാസ്യമായി . സ്വകാര്യ വ്യക്തി കൊണ്ട് വന്ന ജെസിബിയിൽ മണ്ണ് മാറ്റുന്നതിൽ തങ്ങൾക്ക്  പങ്കില്ല എന്ന് പൊതു മരാമത്ത് വകുപ്പ് കൂടി പറഞ്ഞതോടെ കാപ്പനും കൂട്ടാളികളും വെട്ടിലുമായി .വീതി കൂട്ടുന്നതിന് സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് സ്വകാര്യ വ്യക്തിക്ക്   ലേലത്തിൽ കൊടുത്തിരുന്നു

ആ വ്യക്തി  മണ്ണ്  നീക്കം ചെയ്യാൻ  ജെസിബിയുമായി  എത്തിയപ്പോൾ , ജെസിബിയുടെ ഡ്രൈവറെ സൈഡിലേക്ക് മാറ്റിയിരുത്തി സീറ്റിൽ കയറിയിരുന്ന് മണ്ണ് നീക്കുന്നതാണ് കാപ്പൻ ചെയ്തതെന്നും പൊതു മരാമത്ത് വകുപ്പിന്റെ ബൈപാസ് നിർമ്മാണ പരിപാടിയുമായി കാപ്പന്റെ പണിക്ക് ഒരു ബന്ധവും ഇല്ല എന്നും അധികൃതർ അറിയിക്കുന്നു .വകുപ്പിന്റെ അനുമതിയോടെയുമല്ല കാപ്പന്റെ ഉദ്ഘാടനം


ഇനിയും പല കെട്ടിടങ്ങളും സ്ഥലങ്ങളും നീക്കം ചെയ്യാനുണ്ടെന്നും ഇന്നും അത് ലേലത്തിന് ഇട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി . അടുത്തയാഴ്ച വീണ്ടും കാപ്പൻ ഉദ്ഘാടനവുമായി വന്നേക്കാമെന്നും വീണ്ടും വീണ്ടും പാലാക്കാരെ  ചിരിപ്പിക്കരുതെന്ന് അപേക്ഷയാണ് എന്നും  നാട്ടുകാർ പറയുന്നു

Facebook Comments Box