Fri. Apr 26th, 2024

ആന്ധ്രയില്‍ നിന്നും പെരുമ്പാവൂരിലേക്ക്‌ കഞ്ചാവ് കടത്ത്; യുവതിയടക്കം മൂന്നു പേർ പിടിയിൽ

By admin Nov 9, 2021 #news
Keralanewz.com

അങ്കമാലി: അങ്കമാലിയില്‍ വന്‍ കഞ്ചാവ്‌ വേട്ട . ദേശീയപാതയില്‍ കറുകുറ്റിയില്‍ 200 കിലോയോളം കഞ്ചാവാണ്‌ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്‌. കഞ്ചാവ്‌ കടത്തുകയായിരുന്ന പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്‌ കളപ്പുരക്കല്‍ അനസ്‌ (41), ഒക്കല്‍ പടിപ്പുരക്കല്‍ ഫൈസല്‍ (35), ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ (22) എന്നിവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. രണ്ടു കാറുകളിലായി ആന്ധ്രയില്‍ നിന്നും പെരുമ്പാവൂരിലേക്ക്‌ കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ്‌ പിടികൂടിയത്‌. രണ്ട്‌ കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്‍റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌. എസ്‌ .പി കെ. കാര്‍ത്തിക്കിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഈ സംഘം നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെയാണ്‌ സംഘത്തെ പിടികൂടിയത്‌. ഡിസ്‌ട്രിക്‌ ആന്റി നാര്‍കോടിക്‌ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് വാഹന പരിശോധന നടത്തിയപ്പോള്‍ ടീമിനെ ആകമിച്ച്‌ രക്ഷപ്പെടാനും ശ്രമമുണ്ടായി. ആന്ധ്രയില്‍ നിന്ന്‌ രണ്ടായിരം രൂപ മുതല്‍ മൂവായിരം രൂപവരെ കൊടുത്താണ്‌ ഇവര്‍ കഞ്ചാവ്‌ വാങ്ങിയത്‌. ഇവിടെ വില്‍ക്കുന്നത്‌ ഇരുപതിനായിരം മുതല്‍ ഇരുപത്തയ്യായിരം വരെ രൂപയ്‌ക്കാണ്‌. കഴിഞ്ഞ നവംബറില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ്‌ അങ്കമാലിയില്‍ നിന്നും 35 കിലോ കഞ്ചാവ്‌ ആവോലിയിലെ വാടകവീട്ടില്‍ നിന്നും പിടികൂടിയിരുന്നു. കൂടാതെ പെരുമ്പാവൂര്‍ കുന്നുവഴിയില്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറല്‍ പോലീസ്‌ പിടികൂടുകയുണ്ടായി. ഒരു വര്‍ഷത്തിനുള്ളില്‍ 400 കിലോയോളം കഞ്ചാവാണ്‌ റൂറല്‍ ജില്ലയില്‍ നിന്നും പോലീസ്‌ പിടികൂടിയത്‌. എസ്‌.പി കാര്‍ത്തിക്ക്‌, നാര്‍കോടിക്‌ സെല്‍ ഡി,വൈ.എസ്‌.പി സക്കറിയ മാത്യു, ആലുവ ഡി,വൈ.എസ്‌.പി പി.കെ.ശിവന്‍കുട്ടി, എസ്‌.എച്ച്‌.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റര്‍, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്‌ കഞ്ചാവ്‌ കടത്തിയ കേസ്‌ അന്വേഷിക്കുന്നത്‌.

Facebook Comments Box

By admin

Related Post