Sat. Apr 27th, 2024

മൂന്നു പേരുടെ ജീവനെടുത്ത അപകടം; കാറിന് വേഗം 120 കിലോമീറ്റര്‍; രക്തത്തില്‍ മദ്യം 155 മില്ലി

By admin Nov 10, 2021 #drunken
Keralanewz.com

കൊച്ചി: ഫോ‌ര്‍ട്ട് കൊച്ചിയിലെ ‘നമ്ബ‌ര്‍ 18’ ഹോട്ടലില്‍ ഡി.ജെ പാ‌ര്‍ട്ടി കഴിഞ്ഞ് മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം നാല് സുഹൃത്തുക്കള്‍ പുറത്തിറങ്ങിയത് രാത്രി 12.30 ഓടെ. ഇടപ്പള്ളി – വൈറ്രില ബൈപ്പാസിലെ ചളിക്കവട്ടത്ത് ഇവരുടെ കാ‌ര്‍ മരത്തിലേക്ക് പാഞ്ഞുകയറിയത് ഒരു മണിയോടെ.

നാലിലേറെ സിഗ്നല്‍ താണ്ടി മരണത്തിലേക്ക് അന്‍സി കബീറും അഞ്ജന ഷാജനും മുഹമ്മദ് ആഷിഖും പാഞ്ഞെത്തിയത് വെറും 30 മിനിറ്റില്‍. വേഗം 100-120 കിലോമീറ്റര്‍!

മൂന്ന് പേര്‍ മരിക്കുകയും ബൈക്ക് യാത്രികനടക്കം രണ്ട് പേ‌ര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം അന്വേഷിച്ച പാലാരിവട്ടം പൊലീസിന് സി.സി.ടിവി ദൃശ്യങ്ങളാണ് കാറിന്റെ അമിതവേഗം വ്യക്തമാക്കിക്കൊടുത്തത്. ഹോട്ടലില്‍ നിന്ന് അപകട സ്ഥലത്തേക്ക് 18.9 കിലോമീറ്ററാണ്.

രാത്രി വൈകി മദ്യം വിളമ്ബുകയും അനുമതിയില്ലാതെ ഡി.ജെ പാ‌ര്‍ട്ടി നടത്തുകയും ചെയ്ത നമ്ബ‌ര്‍ 18 ഹോട്ടലില്‍ നിന്ന് സിസി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഡി.വി.ആര്‍, കമ്ബ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കമ്ബ്യൂട്ടറിന്റെ പാസ്‌വേഡ് അറിയില്ലെന്ന ജീവനക്കാരുടെ മൊഴിയെ തുട‌ര്‍ന്നാണിത്. ഇവ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധിക്കും. മെട്രോ സി.ഐ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയായിരുന്നു റെയ്ഡ്.

വാഹനം ഓടിച്ച തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതാണ് മിന്നല്‍ പരിശോധനയ്ക്ക് വഴിവച്ചത്. പരിക്ക് ഭേദമായ ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

 ഹോട്ടലിലെ ഡി.ജെ പാര്‍ട്ടികളില്‍ സിനിമ, സീരിയല്‍ മേഖലയിലെ പ്രമുഖരടക്കം പങ്കെടുത്തെന്നാണ് വിവരം. പൊലീസ് പരിശോധന മുന്‍കൂട്ടി അറിയാനും ലഹരിവസ്തുക്കള്‍ മാറ്റാനും ഹോട്ടലില്‍ സംവിധാനമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ആഷിഖിന്റെ യാത്രഅയപ്പിനാണ് സംഘം ഒക്ടോബ‌ര്‍ 31ന് ഹോട്ടലില്‍ ഒത്തുചേ‌ര്‍ന്നത്. ഹോട്ടലിന്റെ ബാ‌ര്‍ ലൈസന്‍സ് എക്സൈസ് മരവിപ്പിച്ചു. നാ‌ര്‍ക്കോട്ടിക്ക് സെല്ലും പരിശോധന നടത്തിയെന്നാണ് വിവരം. ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ നടപടിയുണ്ടാകും.

എ. അനന്തലാല്‍

സി.ഐ, മെട്രോ പൊലീസ്

(പാലാരിവട്ടം ഇന്‍ ചാ‌ര്‍ജ്)

മദ്യം 155 മില്ലി

ശരീരത്തില്‍ 30 മില്ലിയില്‍ അധികം മദ്യം കണ്ടെത്തിയാല്‍ പോലും മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടിവീഴുമെന്നിരിക്കെ, കാറോടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്റെ രക്തത്തില്‍ 155 മില്ലിയായിരുന്നു മദ്യത്തിന്റെ സാന്നിദ്ധ്യം. ദേശീയപാത ബൈപ്പാസില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗം.

Facebook Comments Box

By admin

Related Post