രണ്ട് കിലോ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം : എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍ ആയി.
മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 354 വിമാനത്തിലെ ജീവനക്കാരിയെ ആണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്.
ഐ എക്‌സ് 354 വിമാനത്തിലെ ക്രൂ അംഗമായ ഇവര്‍ 2.4 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ആണ് കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണത്തിന് 2054 ഗ്രാം തൂക്കം വരും. 99 ലക്ഷം രൂപ ആണ് വിപണി മൂല്യം കണക്കാക്കുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കസ്റ്റംസ് കൂടുതല്‍ അന്വേഷണം തുടങ്ങി.
Facebook Comments Box