നാല്‍പ്പത്തിയേഴുകാരന്‍ ടോയ്‌ലറ്റിലിരിക്കുന്നതിനിടെ ഒളിച്ചിരുന്ന പാമ്ബ് ജനനേന്ദ്രിയത്തില്‍ കടിച്ചു, ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

Keralanewz.com

നാല്‍പ്പത്തിയേഴ് വയസുകാരന്‍ ടോയ്‌ലറ്റിലിരിക്കുന്നതിനിടെ ഒളിച്ചിരുന്ന പാമ്ബ് ജനനേന്ദ്രിയത്തില്‍ കടിച്ചു.

ദക്ഷിണാഫ്രിക്കയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഡച്ചുകാരനാണ് ഇങ്ങനെ ഒരു ദുരവസ്ഥയുണ്ടായത് . പാമ്ബിന്റെ കടിയേറ്റതിനെ തുടര്‍ന്ന് ഹെലികോപ്ടറിന്റെ സഹായത്തോടെയാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. 220 മൈല്‍ അകലെയുള്ള ട്രോമ സെന്ററിലേക്കാണ് ഇയാളെ എത്തിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ പാമ്ബ് കടിയേറ്റ ജനനേന്ദ്രിയം നീല നിറത്തില്‍ നീരു വന്ന് വീര്‍ത്ത അവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ വേഗത്തില്‍ ആന്റിവെനത്തിന്റെ ഒന്നിലധികം

ഡോസുകള്‍ നല്‍കിയാണ് ഇയാളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പാമ്ബുകടിയേറ്റയാളുടെ ജീവന്‍ രക്ഷിച്ചുവെങ്കിലും ഇയാളുടെ ജനനേന്ദ്രിയത്തിന് സംഭവിച്ച കേടുപാടുകള്‍ പൂര്‍ണമായി ഭേദപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ പരിചരണത്തിനായി തിരികെ സ്വദേശത്തേയ്ക്ക് മടങ്ങിയിരിക്കുകയാണ് ഡച്ച്‌ സ്വദേശി ഇപ്പോള്‍

Facebook Comments Box