Kerala News

അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തിയഎയര്‍ ഹോസ്റ്റസ് കുടുങ്ങി

Keralanewz.com

എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യാണ് അറസ്റ്റിലായത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 99 ലക്ഷം രൂപ വില വരുന്ന 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് അറസ്റ്റില്‍.

ഷാര്‍ജ – കരിപ്പൂര്‍ വിമാനത്തിലെ ക്രൂ അംഗമായ മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യാണ് പിടിയിലായത്.

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിന് 99 ലക്ഷം രൂപ വില വരും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐയും കരിപ്പൂര്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്

Facebook Comments Box